Image

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റെ ജന്മവര്‍ഷാചരണ സമാപനം 25-ന്

Published on 22 August, 2013
വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റെ ജന്മവര്‍ഷാചരണ സമാപനം 25-ന്
കൊച്ചി: വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റെ 200-ാം ജന്മവര്‍ഷാചരണത്തിന്റെ ഇന്ത്യയിലെ സമാപനാഘോഷം 25-ന് കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25-ന് ഉച്ചയ്ക്ക് 1.15-ന് ദൈവദാസന്‍ മോണ്‍.ലോറന്‍സ് പുളിയനത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് ലോറന്‍സ് പള്ളിയില്‍ ദിവ്യബലിയും രണ്ടിന് വിന്‍സന്‍ഷ്യല്‍ റാലിയും നടക്കും. 

ഇന്ത്യയിലെ 81 സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരും ദേശീയ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും അണിനിരക്കുന്ന റാലിയില്‍ രാജ്യത്തെ എല്ലാ രൂപതകളില്‍ നിന്നുമുള്ള 7500 ഓളം പേര്‍ പങ്കെടുക്കും. വൈകുന്നേരം 3.30-ന് ഇടക്കൊച്ചി ആല്‍ഫാ സെന്ററില്‍ പൊതുസമ്മേളനം ആരംഭിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ കണ്‍സില്‍ ജനറല്‍ ഡോ.മൈക്കിള്‍ തിയോ അധ്യക്ഷത വഹിക്കും. 

കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ്, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, ദേശീയ പ്രസിഡന്റ് ബ്രദര്‍ വി.എം.ജെ. ബാലസ്വാമി, ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് ബ്രദര്‍ ജോസഫ് പാണ്ഡ്യന്‍,ദേശീയ വൈസ് പ്രസിഡന്റ് സേവ്യര്‍ ജയിംസ് രാജ്, ബ്രദര്‍ കെ.എം.അഗസ്റ്റിന്‍, ഡോ. കൃപാനന്ദം, ബ്രദര്‍ ഡൊമിനിക് പിന്റോ, അഡ്വ.ജസ്റ്റിന്‍ ഡേവിഡ്, ബ്രദര്‍ പി.ഐ.ജോസഫ്, ബ്രദര്‍ തദേവൂസ് ആന്റണി, കോ-ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഇ.എം.ഗീവര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. 

ഓസാനം ശതാബ്ദി സ്മരക പ്രോജക്ടുകളും സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമാപനത്തോടനുബന്ധിച്ചുള്ള ഇന്ത്യന്‍ നാഷണല്‍ കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ 23 മുതല്‍ ആല്‍ഫാ സെന്ററില്‍ നടക്കും. ഡോ.മൈക്കിള്‍ തിയോ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. 

ശതാബ്ദി സമ്മേളനത്തിനും വാര്‍ഷിക സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ആല്‍ഫാ സെന്ററില്‍ താമസസൗകര്യമൊരുക്കും.കൂടാതെ വാഹനങ്ങള്‍ അക്വിനാസ് കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണെ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ നാഷണല്‍ പ്രസിഡന്റ് വി.എം.ജെ.ബാലസ്വാമി, സെക്രട്ടറി ഡോ.എം.കൃപാനന്ദം, വൈസ് പ്രസിഡന്റ് കെ.എം.അഗസ്റ്റിന്‍, കേരള റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.എം.ഗീവര്‍ഗീസ്, കൊ്ച്ചി സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ തദേവൂസ് ആന്റണി എ്ന്നിവര്‍ സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക