-->

America

തൊലി ദാനംചെയ്യുക: ഡി. ബാബുപോള്‍

Published

on

ആദ്യം രക്തദാനം ചെയ്തത് 30 വയസ്സ് തികയുന്നതിന് മുമ്പായിരുന്നു. കലക്ടറായ കാലം. രക്തദാന വാരാചരണത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനങ്ങളൊക്കെ ഇങ്ങനെ ഓരോന്ന് ചെയ്തിട്ടാണല്‌ളോ. പിന്നീട് പലപ്പോഴും രക്തദാനം ചെയ്തു. ബഌ്ബാങ്കില്‍ പേരെഴുതിച്ചു. വിളി ഒരിക്കലും വന്നില്ല പിന്നെ! ഗവണ്‍മെന്റ് സെക്രട്ടറിയുടെ ചോരക്കായി ദാഹിക്കുന്നവര്‍ ബഌ്ബാങ്കില്‍ ജോലി ചെയ്യുന്നില്ലല്ലോ?.

പിന്നെ ചെയ്തത് നേത്രദാനം. കൊച്ചിയില്‍ പോര്‍ട്ട് ചെയര്‍മാന്‍ ആയിരിക്കുന്ന കാലം. പത്തുമുപ്പത് കൊല്ലം മുമ്പ്.

അടുത്ത ദാനം ഒരു പടക്കം ആയിരുന്നു എന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാം. അല്‍ഷൈമേഴ്‌സ് സൊസൈറ്റി സംഘടിപ്പിച്ച ഒരു ദേശീയ സമ്മേളനം. വേദി കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടല്‍. ദേഹോപദ്രവമില്ലാത്ത ഏത് ഭ്രാന്തിനും സ്വാഗതം എന്ന് ബോര്‍ഡെഴുതി പീടിക തുറന്നുവെച്ചിരിക്കുന്ന കാലം. എങ്ങനെയോ ഡോക്ടര്‍ ജേക്കബ് റോയിയെയും തിരുവനന്തപുരത്തെ ടി.കെ. രാധാമണി എന്ന പുരുഷനെയും മീര പട്ടാഭിരാമന്‍ എന്ന സ്ത്രീയെയും പരിചയപ്പെട്ടു. റോയിയുടെ അച്ഛന്‍, രാധാമണിയുടെ പത്‌നി, മീരയുടെ അമ്മ എല്ലാം രോഗികള്‍. ഓര്‍മകളിലെ ആ മടക്കയാത്ര ഭയം പകരുന്നതാണ്, ആദ്യം കേള്‍ക്കുമ്പോള്‍തന്നെ. ഏതായാലും രാധാമണിയും സഹപ്രവര്‍ത്തകരും ആ രോഗത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചു. തൊണ്ണൂറുകളിലാണ്. ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശീലിച്ചുതുടങ്ങുന്നതേയുള്ളൂ. ഇന്നത്തെപ്പോലെ വ്യാപകമായ ഇന്റര്‍നെറ്റ് സൗകര്യവുമില്ല. എന്റെ സതീര്‍ഥ്യന്‍ പി.ആര്‍. ചന്ദ്രന്‍ അന്ന് ഡി.ജി.പിയോ ആ പദവിയിലോ ആണ്. സ്വാമി എന്‍ജിനീയറിങ്ങിന് വായിക്കുമ്പോള്‍തന്നെ ഒന്നാം റാങ്കുകാരനാണ്. അദ്ദേഹത്തിന് മുംബൈയിലെ എന്തോ മഹാനഗര്‍നിഗമുമായി ഇടപാടുണ്ട്; ഇന്റര്‍നെറ്റ് കിട്ടും, അക്കാലത്ത് പണച്ചെലവ് ഏറെയായിരുന്നു എന്നു മാത്രം. കോളജില്‍വെച്ച് സ്വാമി ഭവനിതാ പൊലീസിന്റെ ഡയറി', ഭകുഞ്ഞമ്മയുടെ കുമ്പസാരം' തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നിട്ടുള്ളതാണ്. പോരെങ്കില്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരും. സ്വാമി പണം മുടക്കി. കുറെ വിവരങ്ങള്‍ ശേഖരിച്ചുതന്നു. തലച്ചോറില്‍ പഌക്കുകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഗവേഷണം കൂടുതല്‍ ഉണ്ടാവണം എന്ന് വായിച്ചു. അത് പ്രസംഗത്തില്‍ കാച്ചി. ശ്രീചിത്രയില്‍ ഗവേഷണം തുടങ്ങുമെങ്കില്‍ എന്റെ തലച്ചോര്‍ ഫ്രീ. ഇല്ലാത്ത സാധനം ധൈര്യമായി സംഭാവന ചെയ്യാമല്‌ളോ എന്ന് പരിഹസിച്ചവരെ കുറ്റം പറയുന്നില്ല!

ഇന്ന് അവയവദാനം മഹാദാനം എന്ന ്പരക്കെ വാഴ്ത്തപ്പെടുന്നു. ഫാദര്‍ ചിറമേലും ചിറ്റിലപ്പള്ളി കൊച്ചൗസേപ്പും അവരെ പിന്തുടര്‍ന്ന് അനതിപ്രശസ്തരായ അനേകരും പങ്കുവെക്കാവുന്ന അവയവങ്ങള്‍ പങ്കുവെച്ച് അനേകരെ സഹായിക്കുന്നു.

ഹൃദയം മാറ്റിവെക്കാം എന്ന് ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍നാഡ് തെളിയിച്ചതോടെ മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ഉപയോഗിച്ച് മനുഷ്യജീവന്‍ രക്ഷിക്കുന്ന സമ്പ്രദായം വ്യാപകമായി. ഹൃദയം സ്തംഭിച്ചാണ് മരണം സംഭവിക്കുന്നതെങ്കിലും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൊയ്‌തെടുത്താല്‍ അവയവങ്ങള്‍ ഉപയോഗിക്കാമത്രെ. ചിലതിനൊക്കെ 24 മണിക്കൂര്‍ വരെ ആവാം. അത് അസാധാരണമാണ് എന്നു മാത്രം.

മനോജ്ഞ ചൈനയില്‍ തടവുപുള്ളികളുടെ അവയവങ്ങള്‍ സര്‍ക്കാര്‍ ഭദേശസാത്കരിച്ചിരുന്നതായി' ആരോപണങ്ങള്‍ ഏറെയുണ്ട്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാല്‍ പരോളില്ല. മനസ്സോടും മനസ്സ് കൂടാതെയും മാത്രമല്ല, അറിവോടും അറിവ് കൂടാതെയും പോലും വൃക്കയും കരളില്‍ പാതിയും ഒക്കെ ജീവിച്ചിരിക്കുമ്പോള്‍തന്നെ കൊയ്യുമത്രെ. ആരുണ്ടിവിടെ ചോദിക്കാന്‍? ചൈനയുടെ പഴയ ആരോഗ്യവകുപ്പ് സെക്രട്ടറി (ഉപമന്ത്രി എന്നാണ് പല രാജ്യങ്ങളിലും ഉദ്യോഗപ്പേര്) ഹുവാങ് ലെഫു അവയവദാന സമിതിയുടെ അധ്യക്ഷനാണ്. അദ്ദേഹം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു, ഇനി മേലില്‍ തടവുകാരുടെ അവയവങ്ങള്‍ മുറിച്ചെടുക്കുന്നതല്ല. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ സദ്വാര്‍ത്ത. ഫലൂണ്‍ ഗോങ് പ്രസ്ഥാനം നിരോധിക്കുകയും അതിലെ അംഗങ്ങളെ ആജീവനാന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതോടെയാണ് മനുഷ്യരെ കൊന്നും അവയവക്കൊയ്ത്ത് നടത്തുന്ന സമ്പ്രദായത്തിന് കൂടുതല്‍ ഇരകളെ കിട്ടിയത്. 1992ല്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഫലൂണ്‍ ഗോങ്. നമ്മുടെ ശ്രീശ്രീയുടെ ജീവനകലപോലെ ഒരേര്‍പ്പാട്. ബുദ്ധമതചിന്തകളാണ് അടിസ്ഥാനം. 1999ല്‍ ചൈന ഇത് നിരോധിച്ചു.

ചൈനയില്‍ മാത്രമല്ല, ലോകത്ത് പലയിടങ്ങളിലും മനുഷ്യരെ ബലമായി പിടിച്ച് അവയവങ്ങള്‍ കൊയ്‌തെടുക്കുന്നതായി പരാതികളുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും അവയവദാനം സംബന്ധിച്ച് വ്യക്തവും കൃത്യവുമായ നിയമങ്ങള്‍ നിലവിലുള്ളതിനാല്‍ മനുഷ്യാവകാശലംഘനം ഒന്നും കൂടാതെ തന്നെ അവയവദാനം സാധ്യമാകുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്.

ദാഹിച്ചുവരുന്നവന് തണ്ണീര്‍ കൊടുക്കുന്നത് പുണ്യമാണ്. എല്ലാ മതങ്ങളും ഒരുപോലെ ഉറപ്പിക്കുന്ന പാഠം. അപ്പോള്‍ അവയവദാനം എത്ര മഹത്തായ സല്‍കര്‍മമാണ്. കണ്ണിന്റെ കോര്‍ണിയ മാറ്റിവെച്ച ചെക്കോസ്ലോവാക്യന്‍ ശാസ്ത്രജ്ഞനായ എഡ്വോഡ് എന്നൊരാളുടേതാണ് വായിച്ചതില്‍വെച്ച് ഏറ്റവും പഴയ കഥ. അത് 1905ല്‍ ആയിരുന്നു. വൃക്ക മാറ്റിവെച്ചത് 1950ല്‍. അത് അമേരിക്കയില്‍. മരിച്ചയാളുടെ വൃക്ക ഉപയോഗിച്ച് ആദ്യമായി ഒരു വൃക്കരോഗിയെ രക്ഷിച്ചതും അമേരിക്കയില്‍തന്നെ 1962ല്‍. ആഗ്‌നേയഗ്രന്ഥി, കരള്‍, ഹൃദയം ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ പറിച്ചുനടപ്പെട്ടു. അണ്ഡാശയം ആദ്യം മാറ്റിവെച്ചത് ഈ നൂറ്റാണ്ടിലാണ്, ബോംബെയില്‍. അത് 2005ല്‍ ആയിരുന്നു. ആ അണ്ഡാശയത്തില്‍നിന്ന് 2008ല്‍ ഒരു ശിശു ജനിച്ചു എന്നും നാം വായിക്കുന്നു. ഭഇനി കുഞ്ഞുങ്ങള്‍ വേണ്ട' എന്ന് നിശ്ചയിക്കുന്നവര്‍ക്ക്
അണ്ഡാശയം ദാനം ചെയ്യാനാവുമോ എന്ന് തിരക്കിയിട്ടില്ല ഞാന്‍. ആവണം എന്ന് സാമാന്യബുദ്ധി പറയുന്നു. ഈയിടെ അതിലൊക്കെയേറെ ദൃശ്യമായ ഒരു ശസ്ത്രക്രിയ നടന്നതും നാം പത്രങ്ങളില്‍ വായിച്ചു. പോളണ്ടില്‍ ഒരാളുടെ മുഖം ഏതാണ്ട് അപ്പാടെ മാറ്റിവെച്ചുവത്രെ.

മരണാനന്തര ദാനത്തിനെങ്കിലും നാം മലയാളികള്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഉപയോഗിക്കാവുന്നതായി ബാക്കിയുള്ള എല്ലാ അവയവങ്ങളും ദാനം ചെയ്തതായി ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്നലെ ഞാന്‍ എന്റെ തൊലി ദാനം ചെയ്തു. നമ്മുടെ തൊലിയില്‍ ഏഴോ എട്ടോ പ്രതലങ്ങള്‍ ഉണ്ടത്രെ. അതില്‍ ഏറ്റവും മുകളില്‍ ഉള്ളതാണ് കൊയ്‌തെടുക്കുക. കാലിലും തുടയിലും മുതുകിലുമുള്ള തൊലി എടുക്കാന്‍ അര മണിക്കൂര്‍ മതി എന്ന് പറയുന്നു. അത് അഞ്ചു കൊല്ലംവരെ സൂക്ഷിക്കാം. പൊള്ളലേറ്റവര്‍ക്ക് ജീവിതം തിരിച്ചുനല്‍കാനാണ് തൊലിദാനം സഹായിക്കുക. തൊലി ഉരിയുന്നു എന്നൊക്കെ പറയാന്‍ വയ്യെങ്കില്‍ സംസ്‌കൃതം ആവാം: ത്വക്ദാനം. എന്റെ കൂടെ എന്‍ജിനീയറിങ്ങിന് പഠിച്ച ഒരാള്‍ ആറ്റുകാല്‍ പൊങ്കാലക്ക് പോയി പൊള്ളലേറ്റ് അവശതയിലാണ്. പല വര്‍ഷങ്ങളായി. സ്‌കിന്‍ ഡൊണേഷന്‍, സ്‌കിന്‍ ബാങ്ക് എന്നൊക്കെ കേട്ടപ്പോള്‍ എന്നും ഞാന്‍ പ്രാര്‍ഥനയില്‍ ഓര്‍ക്കുന്ന പഴയ സതീര്‍ഥ്യയെ ഓര്‍മവന്നു. ഒപ്പം പഠിക്കുകയും ഒപ്പം ജൂനിയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയും ചെയ്ത നാളുകള്‍ ഓര്‍മവന്നു. ഒടുവില്‍ ഞങ്ങളുടെ കഌസിന്റെ സുവര്‍ണ സമാഗമത്തില്‍ അവശതയെ അവഗണിച്ച് പങ്കെടുത്തയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞു. പിന്നെ എനിക്ക് അത് ചെയ്യാതിരിക്കാനാവുമായിരുന്നില്ല. ഓണ്‍ലൈനായി അപ്പോള്‍തന്നെ ഞാന്‍ തൊലിയുരിയാനായി സമ്മതം കൊടുത്തു.

അവയവദാനം മോക്ഷത്തിന് വഴിതുറക്കുന്ന പുണ്യപ്രവൃത്തിയാണ്. എല്ലാം കൊടുത്തില്‌ളെങ്കിലും കണ്ണും തൊലിയും ദാനം ചെയ്യാന്‍ സമ്മതപത്രം എഴുതിവെക്കണം സുമനസ്സുകള്‍. കണ്ണിന് സര്‍ക്കാര്‍ ആശുപത്രിയെ അറിയിക്കുക; തൊലിക്ക് സ്‌കിന്‍ ഡൊണേഷന്‍. 18 വയസ്സ് കഴിയണം എന്നേ ഉള്ളൂ തൊലിക്ക്: 118 ആയാലും കുഴപ്പമില്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കര്‍ദിനാളിനും കപ്യാര്‍ക്കും തന്ത്രിക്കും കഴകത്തിനും മൗലവിക്കും മുക്രിക്കും എല്ലാം ദാനം ചെയ്യാം തൊലി. തമിഴ്‌നാട്ടിലും മറ്റും സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നുണ്ട്. ഇവിടെയും മതസംഘടനകളും സഭകളും സര്‍ക്കാറും ഇക്കാര്യം ഗൗരവമായെടുക്കാന്‍ കാലമായി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More