Image

ഉപരോധമല്ല, ദുരിതാശ്വാസമാണു വേണ്ടത്: അല്മായ കമ്മീഷന്‍

Published on 12 August, 2013
ഉപരോധമല്ല, ദുരിതാശ്വാസമാണു വേണ്ടത്: അല്മായ കമ്മീഷന്‍
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജനം ദുരിതത്തിലാക്കിയിരിക്കുമ്പോള്‍ സമരമാര്‍ഗങ്ങളിലൂടെ ഭരണസംവിധാനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുന്നത് അതിക്രൂരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

കേരളത്തിലെ താഴ്ന്ന പ്രദേശമാകെ വെള്ളത്തിലാണ്. മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ ആശങ്കയിലാണ്. പനിയും പകര്‍ച്ചവ്യാധിയും പട്ടിണിയും മൂലം ഗ്രാമീണ ജനജീവിതം ദുസ്സഹമാണ്. ഒരാഴ്ചയായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുന്നു. ഇപ്പോള്‍ സമരമാര്‍ഗങ്ങളിലൂടെ ജനജീവിതം സ്തംഭിപ്പിക്കുമ്പോള്‍ ജനത്തെ കൂടുതല്‍ ദുരതത്തിലേക്കു തള്ളുകയാണ്.
ഉപരോധ സമരമല്ല ദുരിതാശ്വാസ നടപടികളാണ് അടിയന്തരമായി വേണ്ടത്. രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക