Image

സെന്റ് മര്‍ത്താ സന്യാസിനി സമൂഹത്തിനു രണ്ടു പ്രവിശ്യകള്‍

Published on 12 August, 2013
സെന്റ് മര്‍ത്താ സന്യാസിനി സമൂഹത്തിനു രണ്ടു പ്രവിശ്യകള്‍
തൃശൂര്‍: സെന്റ് മര്‍ത്താ സന്യാ സിനി സമൂഹം നോര്‍ത്ത്, സൗത്ത് പ്രോവിന്‍സുകളായി തിരിഞ്ഞു. മണ്ണംപേട്ട കൃപാഭവന്‍ ജനറലേറ്റില്‍ നടന്ന അസാധാരണ ജനറല്‍ സിനാക്‌സിസിലാണു പ്രഥമ പ്രോവിന്‍സുകളുടെ പ്രഖ്യാപനം നടന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 2-4, 8-10 തിയതികളിലായി നോര്‍ത്ത്, സൗത്ത് പ്രോവിന്‍സുകളുടെ തെരഞ്ഞെടുപ്പു സമ്മേളനം നടന്നു. തൃശൂര്‍ ലൂര്‍ദ്‌നാഥ കോണ്‍വെന്റ് കേന്ദ്രമാക്കി യുള്ള നോര്‍ത്ത് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷല്‍ സുപ്പീരിയറായി സിസ്റ്റര്‍ ബിയാട്രിസ് തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ മെറിന്‍ ആന്റോ, സിസ്റ്റര്‍ ബയാത്ത, സിസ്റ്റര്‍ ജാന്‍സി, സിസ്റ്റര്‍ രശ്മി എന്നിവരാണു കൗണ്‍സിലര്‍മാര്‍. സിസ്റ്റര്‍ റീത്ത റോസാണു പ്രൊവിന്‍ഷല്‍ സെക്രട്ടറി. സിസ്റ്റര്‍ ഉഷസാണു ട്രഷറര്‍.

ഇരിങ്ങാലക്കുട ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റ് കേന്ദ്രമാക്കിയുള്ള സൗത്ത് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ദീപ്തി ടോമാണു തെരഞ്ഞെടുക്കപ്പെട്ടത്. സിസ്റ്റര്‍ മരിയ മാത്യു, സിസ്റ്റര്‍ ബര്‍ത്തലോമിയ, സിസ്റ്റര്‍ ലിസിയ, സിസ്റ്റര്‍ പ്രിയ തോമസ് എന്നിവരാണു കൗണ്‍സിലര്‍മാര്‍. സിസ്റ്റര്‍ അനു ജോസ് പ്രൊവിന്‍ഷല്‍ സെക്രട്ടറിയായും സിസ്റ്റര്‍ മെര്‍ലിന്‍ ജോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായ ഈശോയുടെ അനുകമ്പാര്‍ദ്ര സ്‌നേഹത്താല്‍ പ്രചോദിതനായി 1948 ആഗസ്റ്റ് 15നു പുണ്യചരിതനായ ബഹുമാനപ്പെട്ട ജോണ്‍ കിഴക്കൂടനച്ചന്‍ സ്ഥാപിച്ച മര്‍ത്താ സന്യാസിനി സമൂഹം അലിവേറുന്ന സ്‌നേഹത്തിന്റെ വക്താക്കളാകാനുള്ള തങ്ങളുടെ പ്രവാചക ദൗത്യം തിരിച്ചറിഞ്ഞു 'സ്‌നേഹം ശുശ്രൂഷിക്കുന്നു'' എന്ന ആപ്തവാക്യത്തോടെ ശുശ്രൂഷയുടെ ആള്‍രൂപങ്ങളായി ഇന്ത്യക്കകത്തും പുറത്തും വിവിധങ്ങളായ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലൂടെ സേവനമനുഷ്ഠിച്ചുവരുന്നു.

സെന്റ് മര്‍ത്താ സന്യാസിനി സമൂഹത്തിനു രണ്ടു പ്രവിശ്യകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക