Image

വിശ്വാസജീവിതം ആത്മീയ അടിത്തറയിലൂടെ കെട്ടിപ്പടുക്കണം: മാര്‍ ക്ലീമിസ് ബാവ

Published on 12 August, 2013
വിശ്വാസജീവിതം ആത്മീയ അടിത്തറയിലൂടെ കെട്ടിപ്പടുക്കണം: മാര്‍ ക്ലീമിസ് ബാവ
തിരുവനന്തപുരം: വിശ്വാസജീവിതം ആത്മീയ അടിത്തറയിലൂടെ കെട്ടിപ്പടുക്കണമെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പട്ടം കാതോലിക്കേറ്റ് സെന്ററില്‍ സംഘടിപ്പിച്ച സൗദി അറേബ്യന്‍ മലങ്കര മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ ജീവിതത്തിനും കൂട്ടായ്മയ്ക്കും കുര്‍ബാനയിലൂടെ ലഭിക്കുന്ന ഊര്‍ജം വലുതാണ്. കൂട്ടായ ദൈവിക മാര്‍ഗങ്ങളിലൂടെ ദൈവത്തോടുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസജീവിതം കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനിക്കണം. നവസുവിശേഷവത്കണം വിശ്വാസ ചൈതന്യത്തിനുള്ളതാണ്. വിശ്വാസ തീക്ഷ്ണതയില്‍ ശുശ്രൂഷ ചെയ്യുന്നതിനു സഭയ്ക്ക് വൈദികരുണ്ട്. അതാണു സഭയുടെ ചൈതന്യം. ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതു ദൈവത്തിന്റെ നന്മയാണെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ റവ.ഡോ. പടിപ്പുരയ്ക്കല്‍, ഫാ. ഷാജി മക്കപ്പള്ളില്‍, ഫാ.ജോണ്‍ കമ്പറ, ഫാ. ജോര്‍ജ് ജോഷ്വാ കന്നിലത്ത്, ഫാ. മാത്യു കണ്ടത്തില്‍, ഡോ. ജയിംസ് പാലമുട്ടം, ജോയ് മാത്യു, ജോസഫ് വര്‍ഗീസ്, കെ.എസ്. വര്‍ഗീസ്, ബാബു വര്‍ഗീസ്, മാനുവല്‍ ജോസഫ്, രാജു ഡാനിയല്‍, ജേക്കബ് ഡാനിയല്‍, റോയ് മാത്യു, സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക