Image

കത്തോലിക്കാ കോണ്‍ഗ്രസ് സമൂഹത്തിന്റെ വിമോചന ശക്തി: മാര്‍ മൂലക്കാട്ട്

Published on 12 August, 2013
കത്തോലിക്കാ കോണ്‍ഗ്രസ് സമൂഹത്തിന്റെ വിമോചന ശക്തി: മാര്‍ മൂലക്കാട്ട്
പാലാ: സമൂഹവും സമുദായവും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് വിമോചനശക്തിയായി പ്രവര്‍ത്തിക്കണമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച മെഗാ ക്വിസ് ചരിത്രത്തിന്റെ ഭാഗമായി മാറിയെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം ജനഹൃദയങ്ങളിലെത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളുടെ പഠനം പ്രചോദിതമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രബോധനങ്ങള്‍ പഠനവിധേയമാക്കുന്നതോടൊപ്പം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് പ്രായോഗികവത്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. എകെസിസി പാലാ രൂപതാ പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സംസ്ഥാന പ്രസിഡന്റ് ജോക്കബ് മുണ്ടക്കന്‍, ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രാജീവ് കൊച്ചുപറമ്പില്‍, സാബു പൂണ്ടിക്കുളം, ബേബിച്ചന്‍ അഴിയാത്ത് ജോസഫ് പരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരത്തില്‍ റവ.ഡോ.ഡൊമിനിക് വെച്ചൂര്‍ ക്വിസ് മാസ്റ്റാറായിരുന്നു. 

ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും വിശ്വാസവര്‍ഷ പ്രതിഭാ പുരസ്‌കാരവും കുന്നോന്നി പുളിക്കക്കുന്നേല്‍ ബീനാ ജേക്കബ് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ അമ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡ് ചേര്‍പ്പുങ്കല്‍ ഞൊങ്ങിനിയില്‍ ആല്‍ബര്‍ട്ട് ഏബ്രഹാമും മൂന്നാം സമ്മാനം സിസ്റ്റര്‍ ബെറ്റി എല്‍.എ.ആറും കരസ്ഥമാക്കി. മോണ്‍.ജോര്‍ജ് ചൂരക്കാട്ട്, മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍.ജോസഫ് കൊല്ലംപറമ്പില്‍, റവ.ഡോ.ജോസഫ് തടത്തില്‍, ഫാ.ജോര്‍ജ് ഞാറക്കുന്നേല്‍, ജോണ്‍ കച്ചിറമറ്റം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ.ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ജോസ് വട്ടുകുളം, ഡോ. റെജി മേക്കാടന്‍, ജോസ് പുത്തന്‍കാല, ജോയി കണിപറമ്പില്‍, തോമസ് മാഞ്ഞൂരാന്‍, ബെന്നി പാലയ്ക്കാത്തടം, ബോബി ആലുങ്കല്‍, ടോമി പാനായില്‍, ജോബി തുണ്ടത്തില്‍, അഡ്വ ഷാജി, ജോസഫ് താന്നിയത്ത്, ജോണ്‍സണ്‍ ചെറുവള്ളി, ജോയി കോലത്ത്, ചാക്കോ കുടകല്ലുങ്കല്‍, റെജി വടക്കേമേച്ചേരി, പയസ് കവളംമാക്കല്‍, ജോബി കുളത്തറ, സണ്ണി വടക്കേടം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

കത്തോലിക്കാ കോണ്‍ഗ്രസ് സമൂഹത്തിന്റെ വിമോചന ശക്തി: മാര്‍ മൂലക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക