Image

മാര്‍പാപ്പയ്‌ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ച വിസ്മയത്തില്‍ തോംസണ്‍

Published on 04 August, 2013
മാര്‍പാപ്പയ്‌ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ച വിസ്മയത്തില്‍ തോംസണ്‍
കാഞ്ഞിരപ്പള്ളി: ബ്രസീലില്‍ നടന്ന ലോക യുവജന സമ്മേളനം തോംസണ്‍ ഫിലിപ്പിന് ഒരിക്കലും മറക്കാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷോപലക്ഷം യുവജനങ്ങള്‍ക്കൊപ്പം കഴിഞ്ഞുവെന്നതുകൊണ്ടുമാത്രമല്ല അത്. സമ്മേളനത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതുകൊണ്ടുകൂടിയാണ്. അതിന്റെ വിസ്മയം ഇപ്പോഴും മാറിയിട്ടില്ല കാഞ്ഞിരപ്പള്ളി വടക്കേയില്‍ തോംസണ്‍ ഫിലിപ്പിന്. 

ഫ്രാന്‍സീസ് മാര്‍പാപ്പയ്‌ക്കൊ തപ്പം രണ്ടു മണിക്കുറോളം സമയം അദ്ദേഹം ചെലവഴിച്ചു. ന്യൂസിലന്‍ഡില്‍ ബിസിനസ് ഇന്റലിജിലസ് കണ്‍സള്‍ട്ടന്റ്ായി നാലു വര്‍ഷമായി ജോലി ചെയ്യുകയാണ് തോംസണ്‍. ലോക യുവജന സമ്മേളനത്തില്‍ ന്യുസിലന്‍ഡിന്റെ പ്രതിനിധിയായി പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടു. ജൂലൈ 14-നു ബ്രസീലിലെ റിയോഡി ഷനേറോയിലെത്തി. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ യുവജനങ്ങളെ സ്വീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചുമതല ലഭിച്ചു.

ഇതിനിടെ, സംഘാടകരില്‍നിന്ന് അവി ശ്വസനീയമായ ഒരറിയിപ്പു തോംസണു ലഭിച്ചു. 26-ന് പന്ത്രണ്ടിനു മാര്‍പാപ്പയോടൊ പ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനും രണ്ടുമണിക്കൂര്‍ ചെലവഴിക്കുന്നതിനും തെര ഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്ദേശമായിരുന്നു അത്. ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നു നിര്‍ദേശിച്ചിരുന്നു. സന്ദേശം ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നു തോംസണ്‍ പറ ഞ്ഞു. പിന്നീടു വ്യാജമാണോയെന്നും പരിശോധിച്ചു. 

26-നു രാവിലെ എട്ടിന് സുരക്ഷാ പരിശോധനയ്ക്കുശേഷം 12 രാഷ്ട്രങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 12 പേരെ ഒരു പ്രത്യേക കെട്ടിടത്തില്‍ എത്തിച്ചു. തുടര്‍ന്ന് 12 പേര്‍ക്കും ലഘു ഭക്ഷണം നല്‍കി. കൊളംബിയ, ശ്രീലങ്ക, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുളളവരായിരുന്നു മറ്റുള്ളവര്‍. തുടര്‍ന്നു മാര്‍പാപ്പയെ സ്വീകരിക്കാന്‍ രണ്ടു വരികളായി യുവാക്കളെ നിര്‍ത്തി. മാര്‍പാപ്പയുടെ അരികില്‍ ഇരിക്കാന്‍ പലരും ശ്രമിച്ചു. അവസാനം റിയോ ഡി ഷാനേറോ ആര്‍ച്ച്ബിഷപ് ഒരാനി ടെംപസ്റ്റ മലയാളിയായ തോംസണിനെ മാര്‍പാപ്പയുടെ തൊട്ടടുത്ത് ഇരിക്കാന്‍ തെരഞ്ഞെടുത്തു. 

തുടര്‍ന്ന് പ്രാര്‍ഥനയ്ക്കുള്ള സമയമായിരുന്നു. ബ്രസീല്‍ സമയം 12 നു മാര്‍പാപ്പ ഉച്ചഭക്ഷണത്തിനെ ത്തി. തൊട്ടടുത്തിരുന്ന തോംസണോട് ഏതു രാജ്യക്കാരനാണെന്നും ഇംഗ്ലീഷാണ് സംസാരിക്കുന്നതെങ്കില്‍ സാവകാശം പറയണമെന്നും പറഞ്ഞു. 

എങ്ങിനെയാണ് കത്തോലിക്കാ വിശ്വാസം ലഭിച്ചതെന്ന മാര്‍പാപ്പയുടെ ചോദ്യം തന്നെ അതിശയിപ്പിച്ചു. കുടുംബത്തില്‍നിന്ന്, പ്രത്യേകിച്ച് മാതാപിതാക്കളില്‍നിന്നു ലഭിച്ച വിശ്വാസമാണെന്നും ചെറുപ്പത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ കഥകളും വിശുദ്ധന്‍മാരുടെ ജീവിത ചരിത്രങ്ങളും പഠിച്ചിരുന്നുവന്നും തോംസണ്‍ മറുപടി നല്കി.

ലോകത്തിലെ പ്രത്യാശയില്ലാത്ത എല്ലാ യുവജനങ്ങള്‍കും ക്രസ്തുവിന്റെ പ്രത്യാശ പകര്‍ന്നു നല്‍കുകയാണ് യുവജനങ്ങളുടെ ദൗത്യമെന്നും ഇതിനായി കൂടുതല്‍ അധ്വനിക്കേണ്ടതുണെ്ടന്നും മാര്‍പാപ്പ തുടര്‍ന്നു വിശദീകരിച്ചു. ഇടവകയിലും സമൂഹത്തിലും പ്രത്യാശ പകര്‍ന്നു നല്‍കണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചു. 

പ്രത്യാശയില്ലാത്ത യുവാവ് രോഗിയാണെന്നും ദൈവിക വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ യുവജനങ്ങള്‍ തയാറായിരിക്കണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. 12 പ്രതിനിധികള്‍ക്കും സമ്മാനങ്ങളായി മാര്‍പാപ്പയുടെ ചിത്രമുള്ള മെഡലും കൊന്തയും യുവജന സമ്മേളനത്തിന്റെ എംബ്ലം അടങ്ങിയ ഫലകവും നല്‍കി. 

റിട്ട. പിഡബ്ല്യുഡി എന്‍ജിനീയര്‍ ബാബുവാണു തോംസന്റെ പിതാവ്. മാതാവ് ബീന. ആര്‍ക്കിടെക്ച്ചര്‍മാരായ ചാക്കോച്ചന്‍, താര, മീര എന്നിവര്‍ സഹോദരങ്ങളുമാണ്. 

(ദീപിക)

മാര്‍പാപ്പയ്‌ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ച വിസ്മയത്തില്‍ തോംസണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക