അങ്കാറ: യേശുക്രിസ്തുവിനെ തറച്ച കുരിശിന്റെ ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകര്‍ കണെ്ടത്തി. കരിങ്കടല്‍ തീരത്തെ 1,350 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ നടത്തിയ ഉത്ഖനനത്തില്‍ ഇതടങ്ങുന്ന ഒരു കല്ലുപെട്ടി ഗവേഷകര്‍ കണെ്ടത്തുകയായിരുന്നു. തിരുശേഷിപ്പുകള്‍ എന്നു വിശ്വസിക്കപ്പെടുന്ന മറ്റനവധി വസ്തുക്കളും പെട്ടിയിലുണ്ടായിരുന്നു. പെട്ടി ലാബില്‍ പരിശോധനയ്ക്ക് അയച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.