Image

സുവിശേഷ പ്രഘോഷണം സഭയോടു ചേര്‍ന്നു നടക്കേണ്ട ശുശ്രൂഷ: മാര്‍ ആലഞ്ചേരി

Published on 02 August, 2013
സുവിശേഷ പ്രഘോഷണം സഭയോടു ചേര്‍ന്നു നടക്കേണ്ട ശുശ്രൂഷ: മാര്‍ ആലഞ്ചേരി
കൊച്ചി: സഭയോടു ചേര്‍ന്നും സഭ നിര്‍ദേശിക്കുന്ന തരത്തിലും നടക്കേണ്ട ശുശ്രൂഷയാണു സുവിശേഷപ്രഘോഷണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ മതബോധന കമ്മീഷന്‍ രൂപതകളിലെ ഡയറക്ടര്‍മാര്‍ക്കും റിസോഴ്‌സ് ടീം അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന ക്യാമ്പില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സുവിശേഷപ്രഘോഷണത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകണം. വ്യക്തതയില്ലാത്ത വചനപ്രഘോഷണത്തിനു സാധുതയില്ല. വചനം സഭാപ്രബോധനങ്ങളില്‍ അധിഷ്ഠിതമായി പുതിയ തലമുറയ്ക്കു കൂടുതല്‍ വ്യക്തതയോടെ പകര്‍ന്നുനല്‍കാന്‍ മതാധ്യാപകര്‍ക്ക് ഉത്തരവാദിത്വമുണെ്ടന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. 

കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ലിയോ തദേവൂസിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള ടീമാണു ക്യാമ്പ് നയിച്ചത്. ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ ക്യാമ്പ് അംഗങ്ങളുമായി ആശയവിനിമയം നടത്തി. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ദാനവേലില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ലിസ്‌നി, ജോസ് വേങ്ങത്തടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുവിശേഷ പ്രഘോഷണം സഭയോടു ചേര്‍ന്നു നടക്കേണ്ട ശുശ്രൂഷ: മാര്‍ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക