Image

ഇടതു നേതാക്കള്‍ ഗവര്‍ണറെ കണ്ടു; നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ചത്തേക്കു മാറ്റി

Published on 20 June, 2013
ഇടതു നേതാക്കള്‍ ഗവര്‍ണറെ കണ്ടു; നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ചത്തേക്കു മാറ്റി
തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭ ചേരാത്തതിനാല്‍ എല്‍ഡിഎഫ് നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ചത്തേക്കു മാറ്റിയതായി വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സംഘത്തോടൊപ്പം ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വിഎസ്. വെള്ളിയാഴ്ച സഭ ചേരേണ്െടന്ന തീരുമാനം പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണ് തീരുമാനിച്ചതെന്നും വിഎസ് പറഞ്ഞു. എംഎല്‍എമാര്‍ക്ക് അവരവരുടെ മണ്ഡലത്തിലെത്തി കെടുതികള്‍ നേരിട്ടു മനസിലാക്കുന്നതിനും നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമാണ് വെള്ളിയാഴ്ച സഭ ചേരേണ്െടന്നു തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായും വിഎസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക