തിരുവനന്തപുരം: കൊങ്കണ്‍ റയില്‍ യാഥാര്‍ഥ്യമായ കഴിഞ്ഞ 13 വര്‍ഷംകൊണ്ട് മുംബൈ, ഗുജറാത്ത് തുടങ്ങിയ പശ്ചിമതീര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് യാത്രയിലൂടെ 25,000 കോടി നേട്ടമുണ്ടായതായി ഇന്ത്യയുടെ മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു.
കുറഞ്ഞ യാത്രാസമയം, നിരക്ക് എന്നിവയിലൂടെയാണ് ഇത് സാധ്യമായത്. 48 മണിക്കൂറും 72 മണിക്കൂറും നേരത്തെ വേണ്ടിയിരുന്ന മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറച്ചത് കണക്കാക്കി ലാഭിച്ച പ്രയത്‌നദിനങ്ങള്‍, സമയം എന്നിവ വച്ചാണ് ഇത് കണക്കാക്കിയതെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.