തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതുലക്ഷം അംഗവൈകല്യമുള്ളവരുണ്ടെന്ന് യൂനിസെഫിന്റെ 'ആഗോളതലത്തില്‍ കുട്ടികളുടെ അവസ്ഥ 2013' എന്ന പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ജനസംഖ്യയുടെ 21.3 ശതമാനവും വൈകല്യമുള്ളവരാണ്.
സംസ്ഥാനത്തെ വികലാംഗരില്‍ നാലുമുതല്‍ അഞ്ചു ലക്ഷം വരെയുള്ളവര്‍ 40 ശതമാനം വൈകല്യമുള്ളവരാണ്. നാല്പതിനായിരത്തോളം പേര് ചലനശേഷി നഷ്ടപ്പെട്ടവരാണ്. വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂനിസെഫിന്റെ പഠന റിപ്പോര്‍ട്ട് മന്ത്രി എം.കെ. മുനീര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് നല്കി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ബഡ്സ് സ്കൂളുകള്‍ തുടങ്ങുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 കോടി രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.