Image

സരിത പന്തളത്തും വല വിരിച്ചു; കുടുങ്ങിയത് ഒരു ഡോക്ടര്‍ മാത്രം

Published on 20 June, 2013
സരിത പന്തളത്തും വല വിരിച്ചു; കുടുങ്ങിയത് ഒരു ഡോക്ടര്‍ മാത്രം
പന്തളം: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിതാ നായര്‍ പന്തളത്തും വലവിരിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. കൂട്ടാളി ബിജു രാധാകൃഷ്ണനൊപ്പമാണ് സോളാര്‍ പാനല്‍ ബിസിനസിനായി ഇവര്‍ എത്തിയിരുന്നതെന്നാണ് വിവരം. എന്നാല്‍, ഒരു ഡോക്ടര്‍ മാത്രമാണ് ഇവരുടെ വലയില്‍ വീണത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഇതു സംബന്ധിച്ച് പന്തളം പോലീസില്‍ പരാതിയും നല്കിയിട്ടുണ്ട്. 2011 ഏപ്രില്‍ അഞ്ചിന്, വയറുവേദനയ്ക്ക് ചികിത്സ തേടിയ 14 വയസുകാരി മരിച്ച കേസില്‍ ചികിത്സാ പിഴവാരോപിക്കപ്പെട്ട ഡോക്ടര്‍ക്കാണ് ഇത്തരത്തില്‍ 65,000 രൂപ നഷ്ടപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഒരു ലക്ഷത്തിലധികം രൂപയാണ് ഇടപാടിന് തീരുമാനിച്ചിരുന്നതെങ്കിലും മുന്‍കൂറായി വാങ്ങിയ തുകയുമായി ബിജുവും മറ്റും മുങ്ങുകയായിരുന്നുവെന്നാണ് പരാതി. സരിതയുടെ അറസ്റിന് ശേഷം മറ്റ് പരാതികളൊന്നും പോലീസില്‍ ലഭിച്ചിട്ടില്ലെങ്കിലും 2006ല്‍, ഇവര്‍ക്കെതിരെ ഇവരുടെ ഒരു ബന്ധു പോലീസില്‍ പരാതി നല്കിയിരുന്നതായി പറയപ്പെടുന്നു. ഈ പരാതിയിലും പണം തട്ടിപ്പായിരുന്നു വിഷയം. സരിതയുടെ അറസ്റ് വിവരം അറിഞ്ഞ് ഗള്‍ഫിലായിരുന്ന ബന്ധു ഇപ്പോള്‍ നാട്ടിലെത്തിയിട്ടുള്ളതായും അമ്പലപ്പുഴ പോലീസുമായി ബന്ധപ്പെട്ടതായും അറിയുന്നു. സരിതയുടെ ഡ്രൈവര്‍ പന്തളം സ്വദേശിയാണെന്ന്, നേരത്തെ ചാനലിനു നല്കിയ അഭിമുഖത്തില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മുടിയൂര്‍ക്കോണം സ്വദേശിയായ ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകള്‍. എന്നാല്‍, സരിതയും ഒരു മുന്‍ മന്ത്രിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ചില സൂചനകള്‍ ഇയാള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്െടന്നും അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക