Image

കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികള്‍

ജയ്‌സണ്‍ മാത്യൂ Published on 20 June, 2013
കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികള്‍
ടൊറോന്റോ : കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളി വികാരി ഫാ.ജോണ്‍ കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. ടൊറോന്റോ സി.എസ്.ഐ. പള്ളിയില്‍ നിന്നുള്ള സാക്ക് സന്തോഷ് കോശിയാണ് സെക്രട്ടറി. കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള ജോണ്‍സണ്‍ സക്കറിയ ട്രഷറാറും സെന്റ് മേരീസ് മലങ്കര കാത്തലിക്ക് പള്ളിയില്‍ നിന്നുള്ള സൈമണ്‍ പ്‌ളാന്തോട്ടം ഇവന്റ് കോര്‍ഡിനേറ്ററും ആയിരിക്കും.

പ്രസിഡന്റ് ഡോ.പി.എല്‍ പണിക്കരുടെ അദ്ധ്യക്ഷതയില്‍ ടൊറോന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന ഫെല്ലോഷിപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സെക്രട്ടറി സുജിത്ത് പി. അബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ വാര്‍ഷിക വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

റവ.ഡോ.തോമസ് ജോര്‍ജ് പുതിയതായി ചാര്‍ജെടുത്ത ഭാരവാഹികളെ അഭിനന്ദിച്ചു.
ജൂലൈ 6ന് സെന്റ് തോമസ് ദിനമാചരിക്കാന്‍ പൊതുയോഗം തീരുമാനിച്ചു.
കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആദ്യകാല പ്രസിഡന്റും സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ച് വികാരിയുമായിരുന്ന റവ.മാത്യൂ തോമസിന്റെ(വിനുവച്ചന്‍) ബൈക്കപടത്തെത്തുടര്‍ന്ന് പൂനയില്‍ വച്ചുണ്ടായ ദാരുണമരണത്തില്‍ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി. റവ.ഡോ.ജോണ്‍ പണിയ്ക്കര്‍ അനുശോചനപ്രസംഗം നടത്തി. റവ.ഷാജി ജോണ്‍സണ്‍ അനുസ്മരണ പ്രാര്‍ത്ഥന അര്‍പ്പിച്ചു.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ മാത്യൂ
കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക