ഫിലാഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ
ക്രിസ്ത്യന്‍ ഫെലോഷിപ്പ്, ഫിലാഡല്‍ഫിയ സംഘടിപ്പിച്ച ഗോസ്പല്‍ കണ്‍വന്‍ഷന്‍
2013 മലയാളം ടിവിയില്‍ ജൂണ്‍ 23 ഞായറാഴ്ച 3 മണിക്ക് സംപ്രേഷണം ചെയ്യും.
ഫിലഡല്‍ഫിയായിലെ ആറ് ഓര്‍ത്തഡോക്‌സ് പള്ളികള്‍ ഉള്‍ക്കൊള്ളുന്ന ആത്മീയ
കൂട്ടായ്മയാണ് മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ്(MOCFPA).
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ആത്മീയ നിറവില്‍ ഈ കണ്‍വന്‍ഷന്‍
സംഘടിപ്പിച്ചത് ബന്‍സലേം സെന്റ് ഗ്രിറോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ്
പള്ളിയില്‍ ജൂണ്‍ 8, 9 തീയതികളിലായിരുന്നു.
പ്രശസ്ത ആത്മീയ പ്രഭാഷകനും കവിയൂര്‍ സ്ലീബാ ഓര്‍ത്തഡോക്‌സ് പള്ളി വികാരി
റവ.ഫാ.പി.കെ.ഗീവര്‍ഗ്ഗീസ് ആയിരുന്നു മുഖ്യ പ്രഭാഷകന്‍. ആത്മീയ
പ്രഭാഷണത്തിനും പുറമെ സംഗീത വിരുന്നും ഉണ്ടായിരുന്നു. ചെയര്‍മാന്‍
റവ.ഫാ.സി.ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ, റവ.ഫാ.ഡോ. സാമുവേല്‍
കെ.മാത്യൂ, റവ.ഫാ. സിബി വര്‍ഗ്ഗീസ്, റവ.ഫാ.ഷിബു മത്തായി,
റവ.ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍, റവ.ഫാ.അജു മാത്യൂസ്, റവ.ഡീന്‍ ഡാനിയേല്‍
യോഹന്നാന്‍, സെക്രട്ടറി ജോര്‍ജ് എം.മാത്യൂ, ട്രഷറാര്‍ സാതീസ് ഇശോ എന്നിവര്‍
ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മലയാളം ടിവിയില്‍ ജൂണ്‍ 23 വൈകീട്ട് 3 മണിക്ക് ഈ ആത്മീയ വിരുന്ന് സംപ്രേഷണം ചെയ്യും.