Image

നടന്‍ ജെയിംസ് ഗന്‍ഡോള്‍ഫിനി അന്തരിച്ചു; ലോകത്തിലെ ആദ്യ പറക്കും കാര്‍ വില്‍പനയ്ക്ക്

Published on 20 June, 2013
നടന്‍ ജെയിംസ് ഗന്‍ഡോള്‍ഫിനി അന്തരിച്ചു; ലോകത്തിലെ ആദ്യ പറക്കും കാര്‍ വില്‍പനയ്ക്ക്
വാഷിംഗ്ടണ്‍: പ്രശസ്ത നടന്‍ ജെയിംസ് ഗന്‍ഡോള്‍ഫിനി(51) അന്തരിച്ചു. ഹൃദയാഘാദത്തെത്തുടര്‍ന്ന് ഇറ്റലിയിലായിരുന്നു അന്ത്യം. അവധിക്കാലം ആഘോഷിക്കാനും ഇറ്റലിയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാനുമായാണ് ഗന്‍ഡോള്‍ഫിനി റോമിലേക്ക് പോയത്. 1961ല്‍ ന്യൂജേഴ്‌സിയില്‍ ജനിച്ച ഗന്‍ഡോള്‍ഫിനി ടോണി സ്‌കോട്ടിന്റെ ട്രൂ റൊമാന്‍സ് എന്ന ചിത്രത്തില്‍ മാഫിയാ തലവനായി വേഷമിട്ടതോടെയാണ് അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, 1999ല്‍ പുറത്തുവന്ന ദ് സൊപ്രാനോസ് എന്ന ടെലിവിഷന്‍ പരമ്പരയില്‍ ന്യൂജേഴ്‌സി മാഫിയാ തലവന്‍ ടോണി സൊപ്രാനോയെ അവതരിപ്പിച്ചതോടെയാണ് സൊപ്രാനോ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്.

തുടര്‍ച്ചയായി എട്ടു വര്‍ഷം ഈ വേഷത്തില്‍ തുടര്‍ന്ന ഗന്‍ഡോള്‍ഫിനെ തേടി മൂന്ന് തവണ വീതം ഗ്രാമി, എമ്മി പുരസ്‌കാരങ്ങളും എത്തി. രു എപ്പിസോഡില്‍ അഭിനയിക്കാന്‍ പത്തു ലക്ഷം ഡോളറായിരുന്നു ഗന്‍ഡോള്‍ഫിനിയുടെ പ്രതിഫലം. ഈവേഷത്തോടെ എന്റര്‍ടെയിന്‍മെന്റ് വീക്ക്‌ലി തെരഞ്ഞെടുത്ത എക്കാലത്തെയും വലിയ ടെലിവിഷന്‍ താരങ്ങളുടെ പട്ടികയില്‍ 42#ാമത് എത്താനും ഗന്‍ഡോള്‍ഫിനിക്കായി. 2007ല്‍ ഇറാഖ് അധിനിവേശത്തിനിടെ പരിക്കേറ്റ പത്തോളം അമേരിക്കന്‍ ഭടന്‍മാരെക്കുറിച്ച് എച്ച് ബി ഒയ്ക്കുവേണ്ടി ഗന്‍ഡോള്‍ഫിനി എടുത്ത ഡോക്യുമെന്ററി എലൈവ് ഡേ മെമ്മറീസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെര്‍മിനല്‍ വെലോസിറ്റി, ഗെറ്റ് ഷോര്‍ട്ടി, ദ് ജൂറര്‍, ദ് ടേക്കിംഗ് ഓഫ് പെല്‍ഹാം എന്നിവയാണ് ഗന്‍ഡോള്‍ഫിനി വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

ലോകത്തിലെ ആദ്യ പറക്കും കാര്‍ വില്‍പനയ്ക്ക്

ന്യൂയോര്‍ക്ക്: റോഡിലൂടെയും ആകാശത്തിലൂടെയും ഒരുപോലെ പറക്കുന്ന ലോകത്തിലെ ആദ്യ പറക്കും കാര്‍ വില്‍പനയ്ക്ക്. 1949ല്‍ അമേരിക്കന്‍ വാഹന ഡിസൈനര്‍ ചെയ്ത കാര്‍ സ്വന്തമാക്കണമെങ്കില്‍ ഒരു മില്യണ്‍(938,340) ഡോളറിനടുത്ത് മുടക്കണം. മോള്‍ട്ടണ്‍ ടെയ്‌ലറാണ് റോഡിലൂടെയും ആകാശത്തിലൂടെയും ഒരുപോലെ പറക്കാവുന്ന എയ്‌റോ കാര്‍ ആദ്യം ഉണ്ടാക്കിയത്. 21 അടി നീളമുള്ള കാറിന് 177 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാവും. രണ്ടുപേര്‍ക്കാണ് കാറില്‍ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എയ്‌റോ കാര്‍ നിരത്തുകളില്‍ വിപ്ലവമാകുമെന്നാണ് കരുതിയതെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും കാറിന്റെ വ്യാവസായിക ഉല്‍പാദനം സംബന്ധനച്ച് പ്രമുഖ വാഹന നിര്‍മാതാക്കളുമായൊന്നും ധാരണ ഉണ്ടാക്കാന്‍ എന്തുകൊണ്ടോ ടെയ്‌ലറിന് കഴിഞ്ഞില്ല. ഒരിക്കല്‍ ഫോര്‍ഡുമായി അന്തിമ ധാരണയിലെത്തുന്നതിന് തൊട്ടുമുമ്പ് കരാര്‍ അലസിപ്പോവുകയും ചെയ്തു. ഇതോടെ പറക്കുംകാര്‍ പദ്ധതി പെട്ടിയിലുമായി. പ്രോട്ടോ ടൈപ്പിനൊപ്പം നാലു കാറുകള്‍ മാത്രമായിരുന്നു ടെയ്‌ലര്‍ ആകെ നിര്‍മിച്ചിരുന്നത്. ഇതില്‍ ആദ്യമായി നിര്‍മിച്ച കാറാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

യുഎസില്‍ വീണ്ടും വെടിവയ്പ്പ്; മൂന്നു മരണം

ലൂയിസ്‌വില്ലെ: യഎസിലെ ലൂയിസ്‌വില്ലയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ലൂയിസ്‌വില്ലയില്‍ വാടകയ്ക്ക് കൊടുത്ത ഒരു കെട്ടിടത്തിലാണ് ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവയ്പ്പിന്റെ കാരണത്തെക്കുറിച്ച് അറിവായിട്ടില്ല. വെടിവെയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. വെടിവയ്പ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഒരു കണ്ണിന് മാത്രമെ കാഴ്ചയുള്ളൂവെന്ന് ജോണി

ലോസ്ഏയ്ഞ്ചല്‍സ്: തന്റെ ഒരു കണ്ണിനു കാഴ്ചയില്ലെന്ന് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജോണി ഡെപ്പിന്റെ വെളിപ്പെടുത്തല്‍.പെറ്റേറ്‌സ് ഓഫ് ദി കരീബിയനിലൂടെ ലോകപ്രശസ്തനായ ഡെപ്പിനെ കറുത്ത സണ്‍ഗ്ലാസ് വയ്ക്കാതെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. കണ്ണടയില്ലാതെ വളരെ അടുത്തുള്ളതുപോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡെപ്പ്. അന്‍പതു വയസുകാരനായ ഡെപ്പ് ഹോളിവുഡില്‍നിന്ന് വിരമിക്കുന്നതിനേക്കുറിച്ച് ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടന്‍ ജെയിംസ് ഗന്‍ഡോള്‍ഫിനി അന്തരിച്ചു; ലോകത്തിലെ ആദ്യ പറക്കും കാര്‍ വില്‍പനയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക