ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ്
കത്തീഡ്രല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മാതാവും, കായംകുളത്ത്
കല്ലുംമൂട്ടില്‍ ഒ. ജോര്‍ജിന്റെ ഭാര്യയുമായ കുഞ്ഞമ്മ മേരി ജോര്‍ജ് (88)
കായംകുളത്ത് നിര്യാതയായി. പത്തിച്ചിറ പൂവണ്ണാല്‍ കുടുംബാംഗമാണ്.
സംസ്കാരം ജൂണ്‍ 24-ന് തിങ്കളാഴ്ച കായംകുളം കദീശാ പള്ളിയില്‍ നടക്കും.
മക്കള്‍: തമ്പാച്ചന്, ഫാ. ദാനിയേല്‍, ബാബു, പൊന്നച്ചന്, കുഞ്ഞുമോന്, മോളമ്മ, ഉഷ, ഷാജി, ഷീജ.
മരുമക്കള്‍: സൂസമ്മ, അനിത, വല്‍സമ്മ, ലിസി, മേഴ്സി, ബേബിച്ചന്, ജോയി, സിബി, റെജി.
ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അഭി.
അലക്സിയോസ് മാര്‍ യൗസേബിയോസ്, മാര്‍ത്തമറിയം വനിതാ സമാജം മിഡ്വെസ്റ്റ്
റീജിയന് സെക്രട്ടറി ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അനുശോചനം അറിയിച്ചു.
കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.