ന്യൂയോര്‍ക്ക്: സ്പാര്‍ക്കില്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്
മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പത്രോസ്- പൗലോസ്
ശ്ശീഹാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം ജൂണ്‍ 29,30 (ശനി, ഞായര്‍) തീയതികളില്‍
റവ.ഫാ.ഡോ. ജോണ്സണ് സി. ജോണ്‍സന്റെ (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍, സെന്റ്
ഗ്രിഗോറിയോസ് കോളജ്, പരുമല) പ്രധാന കാര്‍മികത്വത്തില്‍ ഭക്ത്യാഢംഭര പൂര്‍വ്വം
ആഘോഷിക്കുന്നു.
ജോണ്‍ വി. ജോര്‍ജും കുടുംബാംഗങ്ങളുമാണ് ഈവര്‍ഷത്തെ
പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.
പെരുന്നാളില്‍ പങ്കെടുത്ത് വി.
ശ്ശീഹാമാരുടെ മധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും
വികാരി ഫാ. തോമസ് മാത്യുവും മറ്റ് ഭാരവാഹികളും, പ്രസുദേന്തി ജോണ്‍ വി. ജോര്‍ജും
കുടുംബാംഗങ്ങളും ക്ഷണിക്കുന്നു.
ജൂണ്‍ 29-ന് ശനിയാഴ്ച വൈകിട്ട് 6.30-ന്
സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് പ്രസംഗം- റവ.ഫാ. ബോബി വര്‍ഗീസ് (കണ്ടനാട്
ഡയോസിസ്).
ജൂണ്‍ 30 ഞായര്‍: രാവിലെ 11.30-ന് പ്രഭാത പ്രാര്‍ത്ഥന, 12
മണിക്ക് വി. കുര്‍ബാന, 1.30-ന് റാസ, സമാപന ആശീര്‍വാദം തുടര്‍ന്ന്
സ്നേഹവിരുന്ന് എന്നിവ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ്
മാത്യു (വികാരി) 845 634 2152, ലാലു ഏബ്രഹാം (ട്രസ്റ്റി) 845 354 2843, ജോര്‍ജ്
വര്‍ഗീസ് (സെക്രട്ടറി) 845 304 8844, ജോണ്‍ വി. ജോര്‍ജ് (845 268 0267).