Image

ഡബ്ലു.സി.സി. ജനറല്‍ അസ്സംബ്ലിയില്‍ ഫാ.പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഓര്‍ത്തഡോക്‌സ്‌ ടി.വി.യെ പ്രതിനിധീകരിക്കും

ചാര്‍ളി പടനിലം Published on 19 June, 2013
ഡബ്ലു.സി.സി. ജനറല്‍ അസ്സംബ്ലിയില്‍ ഫാ.പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഓര്‍ത്തഡോക്‌സ്‌ ടി.വി.യെ പ്രതിനിധീകരിക്കും
ഹൂസ്റ്റണ്‍ : ഓര്‍ത്തഡോക്‌സ്‌ ടി.വി.യുടെ ഡയറക്ടര്‍ ബോര്‍ഡ്‌ മീറ്റിംഗ്‌ ചെയര്‍മാനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മീഡിയാ വൈസ്‌ പ്രസിഡണ്ടുമായ അഭിവന്ദ്യ പുലിക്കോട്ടില്‍ ഗീവര്‍ഗ്ഗീസ്സ്‌ മാര്‍ ജൂലിയോസ്സ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടി. ഓര്‍ത്തഡോക്‌സ്‌ ടി.വി.യുടെ പ്രവര്‍ത്തന മേഖല വിപുലമാക്കാനുള്ള പദ്ധതികള്‍ രൂപീകരിച്ചു. ഡിഷ്‌ നെറ്റ്‌ വര്‍ക്കിലും ടി.വി .യുടെ സാന്നിധ്യം താമസ്സിയാതെ ഉണ്ടാകുമെന്ന്‌ സി.ഇ.ഓ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു. റീജിയണുകള്‍ തോറും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്സിനെ നിയമിക്കുവാനും വീക്കലി റൗണ്ട്‌ അപ്പ്‌ വാര്‍ത്ത തുടങ്ങുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാനും ന്യൂയോര്‍ക്കില്‍ ഓഫീസ്‌ തുറക്കുവാനും ഉള്ള നടപടികള്‍ നടത്തുന്നതിനായി പോള്‍ കറുകപ്പള്ളിയെയും ഷാജി വര്‍ഗ്ഗീസ്സിനേയും ചുമതലപ്പെടുത്തി.

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ കൊറിയയില്‍ നടക്കുന്ന ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ഫാ. ജോണ്‍സണ്‍ പുഞ്ചകോണവും, ബോര്‍ഡ്‌ സെക്രടറി ചാര്‍ളി വര്‍ഗ്ഗീസ്സ്‌ പടനിലവും പങ്കെടുക്കുമെന്നും ഓര്‍ത്തഡോക്‌സ്‌ ടി.വി.ഒഫീഷ്യല്‍ മീഡിയാ ആയി ഡബ്ലു.സി.സി.പ്രോഗ്രാം തത്സമയ പ്രക്ഷേപണം നടത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിയ്‌ക്കുന്നു എന്നും മീറ്റിംഗില്‍ അറിയിച്ചു. എല്ലാ ഓര്‍ത്തഡോക്‌സ്‌ സഭകളുടേയും പ്രോഗാമുകള്‍ ടി.വി.യില്‍ ഉള്‍പ്പെടുത്തുന്നതിനായി ചാര്‍ളി പടനിലത്തിന്റെ നിര്‍ദ്ദേശം ബോര്‍ഡ്‌ അംഗീകരിച്ചു. സി.എഫ്‌ ഒ. പുലിക്കോട്ടില്‍ ജോയി ടി.വി.യുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി. ക്രിസ്‌തുമസ്സ്‌ ഗാന മത്സരത്തില്‍ എല്ലാ അപ്പോസ്‌തോലിക സഭകളിലും പെട്ടവരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. മിഡില്‍ഈസ്റ്റില്‍ രൂപീകരിച്ച റീജിയണല്‍ അഡൈ്വസറി കൌണ്‌സിലിനെ ബോര്‍ഡ്‌ അംഗീകരിച്ചു. പരുമല ഹൊസ്‌പിറ്റലിന്റെ അഡൈ്വസറി കൗണ്‌സിലിലേക്ക്‌ നിയമിതരായ ഓര്‍ത്തഡോക്‌സ്‌ ടി.വി. ഡയറക്ടര്‍മാരായ മാത്യൂസ്‌ ജോണിനെയും, പോള്‍ കറുകപ്പള്ളിയെയും യോഗം അഭിനന്ദിച്ചു.
ഡബ്ലു.സി.സി. ജനറല്‍ അസ്സംബ്ലിയില്‍ ഫാ.പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഓര്‍ത്തഡോക്‌സ്‌ ടി.വി.യെ പ്രതിനിധീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക