Image

ഓര്‍മ്മാ ഫ്‌ളോറിഡാചാപ്‌റ്റര്‍: ആന്റോച്ചന്‍ ചാവറ പ്രസിഡന്റ്‌

ജോര്‍ജ്‌ നടവയല്‍ Published on 19 June, 2013
ഓര്‍മ്മാ ഫ്‌ളോറിഡാചാപ്‌റ്റര്‍: ആന്റോച്ചന്‍ ചാവറ പ്രസിഡന്റ്‌
താമ്പാ: ഓര്‍മ്മാ (ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക) ഫ്‌ളോറിഡാ ചാപ്‌റ്ററിന്‌ ആന്റോച്ചന്‍ ചാവറ (പ്രസിഡന്റ്‌ 813-727-8646)), ബേബി ജോസഫ്‌ ( വൈസ്‌ പ്രസിഡന്റ്‌), ബേബീ സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), റോയി മാത്യു (ജോയിന്റ്‌ സെക്രട്ടറി), മൈക്കിള്‍ ഏബ്രാഹം ( ട്രഷറാര്‍), നൈസീ ബേബി, അല്‌ഫോന്‍സാ, മിനി റോയ്‌, ഡെയ്‌സീ ബേബി (എക്‌സിക്യൂട്ടിവ്‌ കമ്മറ്റീ മെംബഴ്‌സ്‌) എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ജിജി കണ്ടത്തില്‍, ബേബി ജോസഫ്‌, മാര്‍ട്ടിന്‍, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക്‌ കമ്മറ്റിയാണ്‌ തിരഞ്ഞെടുപ്പു ക്രമീകരിച്ചത്‌. നാഷണല്‍ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം ഫ്‌ളോറിഡാ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന യോഗത്തില്‍ ഈശ്വരപ്രാര്‍ത്ഥനാ ഗാനം അനില, ഐശ്വര്യ, സെലെസ്റ്റിന്‍, ഷാരന്‍, ആന്‍ എന്നീ കുട്ടികള്‍ ആലപിച്ചു. അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ സൗഹൃദ വേദിയാണ്‌ ഓര്‍മ. ഒരേ തൂവല്‍ പക്ഷികള്‍ എന്ന പോലെ അനുഭവങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള മലയാളികളുടെ കൂട്ടായ്‌മയിലൂടെ മലയാളത്തിന്റെ തനതു പാരമ്പര്യ മൂല്യങ്ങളും കുടുംബമൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം.
ഓര്‍മ്മാ ഫ്‌ളോറിഡാചാപ്‌റ്റര്‍: ആന്റോച്ചന്‍ ചാവറ പ്രസിഡന്റ്‌
ഓര്‍മ്മാ ഫ്‌ളോറിഡാചാപ്‌റ്റര്‍: ആന്റോച്ചന്‍ ചാവറ പ്രസിഡന്റ്‌

ഓര്‍മ്മാ ഫ്‌ളോറിഡാചാപ്‌റ്റര്‍: ആന്റോച്ചന്‍ ചാവറ പ്രസിഡന്റ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക