Image

റോസമ്മ കുര്യാനപ്പാടം (117 വയസ്‌) നിര്യാതയായി

ഷോളി കുമ്പിളുവേലി Published on 19 June, 2013
റോസമ്മ കുര്യാനപ്പാടം (117 വയസ്‌) നിര്യാതയായി
ന്യൂയോര്‍ക്ക്‌: ചങ്ങനാശേരി, മാടപ്പള്ളി കുര്യാനപ്പാടത്ത്‌ പരേതനായ ഏബ്രഹാമിന്റെ ഭാര്യ റോസമ്മ (117 വയസ്‌) നിര്യാതയായി. സംസ്‌കാരം 21-ന്‌ വെളളിയാഴ്‌ച രാവിലെ 10 മണിക്ക്‌ മാടപ്പള്ളി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയ സെമിത്തേരിയില്‍.

ഏഴുമക്കളും, 25 കൊച്ചുമക്കളും, അവരുടെ മക്കളും, പിന്നെ അവരുടെ മക്കളും ഉള്‍പ്പടെ അറുപതില്‍പ്പരം പേരുള്ള നാലു തലമുറയെ കാണാന്‍ പരേതയ്‌ക്ക്‌ ഭാഗ്യം ലഭിച്ചു.

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ മുന്‍ കൈക്കാരനും സെക്രട്ടറിയുമായിരുന്ന ചാക്കോ കുര്യാനപ്പാടം മകനാണ്‌.

ചങ്ങനാശേരി രൂപതയില്‍ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിയായ പരേതയെ രൂപതയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ പെരുന്തോട്ടം വീട്ടിലെത്തി ആദരിച്ചിരുന്നു.
റോസമ്മ കുര്യാനപ്പാടം (117 വയസ്‌) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക