ഡിട്രോയ്റ്റ്: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചും, മിഷിഗണ്‍
മലയാളി അസ്സോസിയേഷനും സംയുക്തമായി എന്റെ മലയാള ഭാഷാ പഠനകളരി ബെര്‍ക്‌ലി
യൂണിറ്റിന് ജൂണ്‍ പതിനാറാം തിയ്യതി ഞായറാഴ്ച തുടക്കമിട്ടു.
എംഎംഎ പ്രസിഡന്റ് ജോസ് ചാഴിക്കാട്ട് ചടങ്ങില്‍
അധ്യക്ഷനായിരുന്നു. സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ.
ഫിലിപ്പ് പ്രാമച്ചനാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍
ഭാഷാപഠനത്തിന്റെ ആവശ്യകതയെകുറിച്ച് ഉത്ബോധിപ്പിച്ചു. ജയ്സണ്‍ കണ്ണച്ചാന്‍
പറമ്പില്‍ ആയിരുന്നു എംസി. സെക്രട്ടറി അഭിലാഷ് പോള്‍ സ്വാഗതവും, പള്ളി
കൈക്കാരന്‍ രാജു തയ്മാലില്‍ നന്ദിയും അറിയിച്ചു.
എംഎംഎ ട്രഷറര്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡ് ആശംസകള്‍
നേര്‍ന്നു. തുടര്‍ന്ന് കളരി ഗുരു ബിബി തെക്കനാട്ടു ക്ലാസുകള്‍ എടുത്തു.
കുട്ടികള്‍ക്ക് എളുപ്പത്തില്‍ പഠിക്കാവുന്ന ലളിതമായ കവിതകളിലൂടെയാണ്
അദ്ദേഹം ക്ലാസുകള്‍ എടുത്തത്. തുടര്‍ന്ന് എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു
സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ വെച്ച് ലയാളഭാഷ പഠനകളരി
ഉണ്ടായിരിക്കുന്നതാണെന്ന് ഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഫിലിപ്പ് പ്രാമച്ചനാട്ട്
734-419-4755 ,ജോസ് ചാഴിക്കാട്ട് 734-516-0641, അഭിലാഷ് പോള്‍
248-252-6230, വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313-208-4952