Image

ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 18 June, 2013
 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു
ഡിട്രോയ്റ്റ്: ഐഎജി ചര്‍ച്ചും മിഷിഗണ്‍ മലയാളി അസ്സോസിയേഷനും സംയുക്തമായി വാറന്‍ ,മിഷിഗണില്‍ എന്റെ മലയാള ഭാഷാ പഠന കളരിക്ക്  ജൂണ്‍ പതിനഞ്ചാം തിയ്യതി തുടക്കമിട്ടു. റവ: തോമസ് യോഹന്നാന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 

അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സിഎസ്ഐ കോണ്‍‌ഗ്രിഗേഷന്‍  വികാരി ഫാ. ജേക്കബ് ദേവസ്യ ഉദ്ഘാടനം നടത്തി. നിലത്തുവിരിച്ച മണലില്‍ കുരുന്നുകളുടെ വിരല്‍ പിടിച്ചു ആദ്യാക്ഷരമായ "അ" എഴുതി ദേവസ്യ അച്ഛന്‍ ഉത്ഘാടനം നടത്തിയത് കുട്ടികള്‍ക്ക് ഒരു പുതു അനുഭവമായി. വിനോദ് കൊണ്ടൂര്‍ ഡേവിഡ് സ്വാഗതവും ,എംഎംഎ പ്രസിഡന്റ് ജോസ് ചാഴികാട്ട് ഗുരുക്കന്മാരായ മാത്യു ഉമ്മന്‍ , അനു ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് ശ്രീമതി അനു ജേക്കബ് അക്ഷരമാല വിതരണം ചെയ്യുകയും " അ, ആ, ഇ, ഈ ..." ചൊല്ലിക്കൊടുക്കുകയുംചെയ്തു.

ഇനിയുള്ള രണ്ടുമാസം എല്ലാ ശനിയാഴ്ചയും ഉച്ചക്ക്ശേഷം 2 മുതല്‍ 4 വരെ ഐഎജി ചര്‍ച്ചില്‍ മലയാള ഭാഷ പഠനക്കളരി ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. തോമസ് യോഹന്നാന്‍ 586-344-7037, ജോസ് ചാഴിക്കാട്ട്  734-516-0641, അഭിലാഷ് പോള്‍ 248-252-6230, വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313-208-4952.
 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു
 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു

 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു

 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു

 ഐഎജി - എംഎംഎ എന്റെ മലയാള ഭാഷാ കളരി - വാറന്‍ യൂണിറ്റിനു തുടക്കമിട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക