-->

EMALAYALEE SPECIAL

മുഖ്യമന്ത്രി സമക്ഷം, പകര്‍പ്പ്: ഇന്ദിര ഭവനിലേക്ക്: ഡി. ബാബുപോള്‍

Published

on

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് കണ്ടത്തെുന്നതിനെക്കാള്‍ പ്രയാസമാണ് കേരളത്തില്‍ എത്ര സമുദായങ്ങളുണ്ട് എന്ന് കണ്ടത്തൊന്‍. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ തിരിക്കുന്നത് മിഡില്‍ സ്കൂള്‍ തലത്തിലെ പൊതുവിജ്ഞാനം മാത്രമാണ്.
ആരാണ് ഹിന്ദു, എന്താണ് ഹിന്ദുമതം എന്ന് ചോദിക്കുമ്പോള്‍ ഇന്ത്യയില്‍ ജനിക്കുകയും ഈ മണ്ണിനോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്നവനാരോ അവനാണ് ഹിന്ദു. ഹിന്ദുമതം ഒരു ജീവിതരീതിയാണ് എന്നാണ് വിവരമുള്ള പരമേശ്വര്‍ജിമാര്‍ പറയുന്നത്. എനിക്ക് വീട്ടില്‍ കിട്ടിയ ബാലപാഠവും അതാണ്. അതുകൊണ്ട്, ഞാന്‍ ഹിന്ദു തന്നെ.
ആരാണ് ക്രിസ്ത്യാനി? യേശുക്രിസ്തുവിനെ ഏകാവതാരമായി കാണുകയും നിഖ്യയില്‍ രൂപപ്പെട്ട വിശ്വാസപ്രമാണം ഏറ്റുപറയുകയും ചെയ്യുന്നവരാണ് എന്ന് പറഞ്ഞാല്‍ പെന്തക്കോസ്ത് മാത്രമല്ല പ്രൊട്ടസ്റ്റന്‍റുകള്‍ക്കിടയിലെ പാതിപ്പേരും പടിക്ക് പുറത്താവും. എങ്കിലും, ഞാന്‍ വിശ്വാസപ്രമാണം നിത്യം ഉരുക്കഴിക്കുന്നവനാണ്. ക്രിസ്തുവില്‍ വിശ്വാസം ഉണ്ട്. അതുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിതന്നെ.
ആരാണ് മുസ്ലിം? ഖുര്‍ആന്‍ പാലിക്കുന്നവര്‍. അറബിയില്‍ നിസ്കരിക്കുന്നവര്‍. മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കുന്നവര്‍. അത് പൊതുധാരണ. അഹമ്മദീയരോ? അവര്‍ മുസ്ലിംകളല്ളെങ്കില്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ ക്രിസ്ത്യാനികളുമല്ല, ദലിതര്‍ ഹിന്ദുക്കളുമല്ല. ഇപ്പറഞ്ഞ അഹമ്മദീയര്‍ അങ്ങെങ്ങാണ്ട് ഖൈബര്‍പാസില്‍ പാര്‍ക്കുന്നവരല്ല. കരുനാഗപ്പള്ളിയിലും കണ്ണൂരിലും ഒക്കെ ഉണ്ട് ഇക്കൂട്ടര്‍.
അതായത് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ മൂന്നായി കേരള ജനതയെ വിഭജിക്കാവുന്നതല്ല. അതുകൊണ്ടാണ് നമ്മള്‍ സമുദായങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
ഏതാണ് വലിയ സമുദായം? അതാണല്ളോ ഭൂരിപക്ഷ സമുദായം. ഖുര്‍ആന്‍ വേദഗ്രന്ഥമായി സ്വീകരിക്കുന്നവരെയെല്ലാം ഒറ്റ സമുദായമായി കാണുമ്പോള്‍ മുസ്ലിംകളാണ് ഭൂരിപക്ഷ സമുദായം. കാണേണ്ടതുപോലെ മുസ്ലിംകള്‍ പ്രവാചകനെ കാണുന്നതുപോലെ ശ്രീനാരായണനെ കാണുന്നവരെല്ലാം ഈഴവരാണെങ്കില്‍ ഈഴവരും ഭൂരിപക്ഷസമുദായം തന്നെ. അതായത്, കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ ഈഴവരും മുസ്ലിംകളും ആണ്. അവര്‍ ഇരുക്കൂട്ടരും ചേര്‍ന്നാല്‍ കേരള ജനസംഖ്യയുടെ പാതിയോളമാവും. എന്നാല്‍, അവര്‍ക്ക് ആകെ കിട്ടിയ മുഖ്യമന്ത്രിമാര്‍ മൂന്ന്.
ശങ്കര്‍ മുഖ്യമന്ത്രി ആയത് കാമരാജ് സഹായിച്ചതിനാലാണ്. പി.ടി. ചാക്കോയും ആര്‍. ശങ്കറും യോജിച്ചില്ലായിരുന്നുവെങ്കില്‍ ദാമോദര മേനോന്‍ ആകുമായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ്. വി.എസ് മുഖ്യമന്ത്രി ആയത് അത് തടയാന്‍ ഇ.എം.എസ് ഇല്ലാതിരുന്നതിനാലാണ്. ശങ്കറോ അച്യുതാനന്ദനോ ഈഴവനായതുകൊണ്ട് മുഖ്യമന്ത്രി ആയതല്ല. ഈഴവനായിപ്പോയതുകൊണ്ട് മുഖ്യമന്ത്രിയുടെ കസേര അന്യമായിപ്പോകാതിരിക്കാന്‍ സാഹചര്യങ്ങള്‍ സഹായിച്ചു എന്നു മാത്രം. ഒരാളുടെ കാര്യത്തില്‍ ധനാത്മകമായി, മറ്റെയാളുടെ കാര്യത്തില്‍ ഋണാത്മകമായി.
ഒരേയൊരു മുസ്ലിം മുഖ്യമന്ത്രി ആയത് സി.എച്ചാണ്. അത് തട്ടിക്കൂട്ടുമന്ത്രിസഭയില്‍ താല്‍ക്കാലികക്കാരനായിട്ടാണ്. കരുണാകരനപ്പച്ചന്‍െറ ഒരു തമാശ.
ഈ മൂന്നുപേര്‍ ഒഴികെ എല്ലാ മുഖ്യമന്ത്രിമാരും ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് ആയിരുന്നു. ഇ.എം.എസ്, പട്ടം, അച്യുതമേനോന്‍, കരുണാകരന്‍, ആന്‍റണി (നിരീശ്വരവാദികളും കേരളത്തില്‍ ന്യൂനപക്ഷം തന്നെ), പി.കെ.വി, നായനാര്‍, ഉമ്മന്‍ ചാണ്ടി.
ഇനി ഉപമുഖ്യമന്ത്രിയുടെ കഥനോക്കാം. ആദ്യത്തെ ഉപന്‍ ആര്‍. ശങ്കര്‍ ആയിരുന്നുവല്ളോ. ന്യൂനപക്ഷ കക്ഷിയിലെ നേതാവ്, മുഖ്യമന്ത്രി ആയപ്പോള്‍ കൊടുത്ത ആശ്വാസ സമ്മാനം മാത്രമായിരുന്നില്ല അത്. കാമരാജ് നിര്‍മിച്ചെടുത്ത ധാരണ അരക്കിട്ടുറപ്പിക്കുകയും എന്നെങ്കിലും മുഖ്യമന്ത്രിപദം ഒഴിവു വന്നാല്‍ ദാമോദര മേനോന്‍ വെല്ലുവിളി ഉയര്‍ത്തുകയില്ല എന്ന് നിശ്ചയിക്കുകയുമായിരുന്നു അതിന്‍െറ ലക്ഷ്യം. താണുപിള്ള സാര്‍ ഗവര്‍ണര്‍ ആയപ്പോള്‍ പുതിയ ചര്‍ച്ചയും തീരുമാനവും ഒന്നും കൂടാതെ ശങ്കര്‍ മുഖ്യമന്ത്രിയായി ഉടന്‍തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ കാമരാജ് നിര്‍ദേശിച്ചതും അന്ന് ഇതൊക്കെ ശ്രദ്ധിച്ചിരുന്നവര്‍ ഇന്നും മറന്നിട്ടുണ്ടാവുകയില്ല.
പിന്നെ വന്നത് സി.എച്ച്. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി സാദാ മന്ത്രി ആകുന്നതിലെ അഭംഗി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സി.എച്ച് അന്തരിച്ചപ്പോള്‍ പകരം വന്നത് കുഞ്ഞാലിക്കുട്ടിയോ ഇ. അഹമ്മദ് തന്നെയോ ആയിരുന്നെങ്കില്‍ പിന്നെ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമായിരുന്നില്ല. നഹ സി.എച്ചിനൊപ്പം മന്ത്രി ആയിരുന്നയാള്‍ ആയിരുന്നു. ഒപ്പം ആള്‍ ആഢ്യനും നിരുപദ്രവിയുമായിരുന്നുതാനും. അതുകൊണ്ട് ആരും എതിരു പറഞ്ഞില്ല.
എന്താണ് ഈ പദവിയുടെ അര്‍ഥം? മുഖ്യമന്ത്രിയുടെ തൊട്ട് വലതുവശത്ത് ഇരിക്കാം. മുഖ്യമന്ത്രി കുളിമുറിയില്‍ പോവുമ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാം. അതിനപ്പുറത്ത് എന്താണ് വില? ആളുവില കല്ലുവില. അത്രതന്നെ. ശങ്കറിന്‍െറ വില ശങ്കറുണ്ടാക്കിയ വിലയാണ്, പദവി ഉണ്ടാക്കിയതല്ല. ഓര്‍മയില്ളേ പണ്ട് പനമ്പിള്ളി ഒരു വെടിക്ക് രണ്ടു കിളികളെ വീഴ്ത്തിയത്? ‘എന്താണ് ഈ ഉപമുഖ്യമന്ത്രി പദവി എന്ന് ചോദ്യം’. അത് ഈ ഭാരതകേസരി എന്നൊക്കെ പറയുമ്പോലെ, അത്രേ ഉള്ളൂ എന്ന് മറുപടി. പനമ്പിള്ളിക്ക് മുമ്പ് വുഡ്രോ വിത്സന്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കുറിച്ച് ‘അയാള്‍ യേശുക്രിസ്തുവിനെ പോലെ സംസാരിക്കുകയും ക്ളെമന്‍കോയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’ എന്നു പറഞ്ഞതുപോലെ ഒരു ഇരുതലവാള്‍ പ്രയോഗം. (ക്ളെമന്‍കോ ഫ്രഞ്ച് പ്രധാനമന്ത്രി. സന്ദര്‍ഭം ഒന്നാം ലോക മഹായുദ്ധം അവസാനിക്കുന്ന കാലത്തെ പാരിസ് കോണ്‍ഫറന്‍സ്).
മുഖ്യമന്ത്രി തന്നെ സമന്മാരില്‍ ഒന്നാമന്‍ എന്നേയുള്ളൂ. പിന്നെ ഈ ഉപമുഖ്യമന്ത്രി പദവിക്ക് എന്ത് പ്രാധാന്യം? രമേശ് ഉപമുഖ്യമന്ത്രി ആകുന്നതുകൊണ്ട് ആകെ ഉള്ള ഗുണം ഭാവിയില്‍ മുരളിയെക്കാളേറെ അവകാശം മുഖ്യമന്ത്രിക്കസേരക്കായി ഉന്നയിക്കാന്‍ രമേശിന് കഴിയും എന്നതാണ്.
ആഭ്യന്തരമന്ത്രി മന്ത്രിസഭയില്‍ രണ്ടാമനാണ് എന്നതും ഇത്തരം ഒരു മിഥ്യയാണ്. ഐക്യമുന്നണി സംവിധാനത്തില്‍ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവാണ് രണ്ടാമന്‍. നിയമസഭയിലെ ഇരിപ്പിടങ്ങള്‍ ഇനി ടി.വിയില്‍ കാണുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്. പൊലീസിന്‍െറ മേല്‍ ഉള്ള നിയന്ത്രണാധികാരം ദുര്‍വിനിയോഗം ചെയ്യാതിരുന്നാല്‍ ആഭ്യന്തരമന്ത്രി പദവിക്ക് ആകെയുള്ള അധികമേന്മ ഒരു ഝടപടാലിറ്റി ഉണ്ട് എന്നതാണ്. ജില്ലകളിലൊക്കെ എസ്.പി കാണാന്‍ വരും. ടി.ബികളിലൊക്കെ വീരപ്പനെ പിടിക്കാന്‍ എന്ന മട്ടില്‍ പൊലീസിനെ വിന്യസിക്കും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രം അവകാശപ്പെട്ട പൈലറ്റും എസ്കോര്‍ട്ടും പ്രത്യേകം ആവശ്യപ്പെടാതെ കിട്ടും. അത്ര തന്നെ. ലെഫ്ട് റൈറ്റ്, കാലകത്തിക്കുത്ത്, കാല് കൂട്ടിക്കുത്ത്, തോക്കെടുത്ത് തോളെബയ്, തോക്കുപൊക്കി സലാം എന്നൊക്കെ പഴയ തിരുവിതാംകൂര്‍ പട്ടാളത്തിലെ നായര്‍ സുബേദാര്‍ പറഞ്ഞിരുന്നതുപോലെ പറയുന്നത് കേള്‍ക്കാം.
ഇനി പൊതുവായ അധികാര വിനിയോഗം ആണെങ്കില്‍ റവന്യൂവിന് പിടിക്കണം. കലക്ടര്‍മാര്‍ വഴി 14 ജില്ലയിലും കൈയത്തെും. കലക്ടര്‍മാരെ മുഖ്യമന്ത്രി നിശ്ചയിച്ചാലും എ.ഡി.എമ്മിനെ റവന്യൂമന്ത്രിക്ക് നിശ്ചയിക്കാം. പി.എസ്. ശ്രീനിവാസന്‍ അങ്ങനെയാണ് ഫലത്തില്‍ ഉപമുഖ്യമന്ത്രിയായി വാണരുളിയത് 1987-91 കാലത്ത്. ഏതു വകുപ്പിലും ഇടപെടാം. ബ്ളാക് പവര്‍ അല്ല, മന്ത്രിമാരെ തന്നെ നിലക്കു നിര്‍ത്തണോ? ധനകാര്യം ചോദിച്ചുവാങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേതിനേക്കാള്‍ വലുതാണ് കാരുണ്യ ബനവലന്‍റ് ഫണ്ടിലെ സാധ്യതകള്‍. മാണി പണ്ടേ അത് ഉപയോഗിച്ച് കളിച്ചതിന് രണ്ടു കൊല്ലം നേര്‍സാക്ഷി ആയിരുന്നു ഞാന്‍.
ആഭ്യന്തര വകുപ്പിനല്ല പിടിക്കേണ്ടത്, റവന്യൂ വകുപ്പിനാണ്. ധനമാണ് അതിനേക്കാള്‍ കേമം, പക്ഷേ അത് ഇപ്പോള്‍ മാണി കേറിയ മലയായതുകൊണ്ട് കോണ്‍ഗ്രസിലെ ഒരു ബാലിക്കും കയറാവുന്നതല്ല. പിന്നെ ഭേദം റവന്യൂ തന്നെ. തമ്മില്‍ ഭേദം തൊമ്മന്‍, കൂട്ടത്തില്‍ ഭേദം ഇട്ടന്‍. രമേശാണ് റവന്യൂമന്ത്രി എങ്കില്‍ അടൂര്‍ പ്രകാശ് ഇരിക്കുന്നതിനേക്കാള്‍ വിലയും വരും. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍, ഭാവി മുഖ്യമന്ത്രി. ഇതൊക്കെ, നടേ പറഞ്ഞതു പോലെ, ആളുവില കല്ലുവില ഫോര്‍മുല അനുസരിച്ച് മൂല്യനിര്‍ണയം നടത്തപ്പെടുന്ന സംഗതികളാണ്.
നേരത്തേ ഈ പംക്തിയില്‍ നിരീക്ഷിച്ചതുപോലെ രമേശ് ഇപ്പോള്‍ മന്ത്രിയാകാതിരിക്കുന്നതാണ് രമേശിന്‍െറ ഭാവിക്കു നല്ലത്. ആകുന്നെങ്കില്‍ വകുപ്പ് ഒരു വലിയ വിഷയമാക്കരുത്. മുഖ്യമന്ത്രിയും ശ്രദ്ധിക്കണം. കരുണാകരന്‍െറ ദീര്‍ഘായുസ്സിനു വേണ്ടി മൃത്യുഞ്ജയഹോമം നടത്തിച്ചിരുന്നത് എ.കെ. ആന്‍റണി ആണ്. ‘ഐ’ ഗ്രൂപ്പില്ളെങ്കില്‍ ‘എ’ ഗ്രൂപ്പ് ശിഥിലമാവും. അതുകൊണ്ട്, രമേശിനെ പിണക്കാതെ ‘ഐ’ ഗ്രൂപ്പിനെ ഉചിതമായ തോതില്‍ ബലപ്പെടുത്തുക. നശിപ്പിക്കാന്‍ നോക്കിയാല്‍ നോക്കുന്നവരും നശിക്കും.
http://www.madhyamam.com/news/228866/130605

Facebook Comments

Comments

  1. josecheripuram

    2013-06-07 09:37:41

    Every one is running after power,Politics is an investment which earns high eilds.Every religious group is interested to invest in to it.Any country which mixed politics with religion did not prevail.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More