Image

അമ്മ മലയാളത്തിന് ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍

Published on 24 May, 2013
അമ്മ മലയാളത്തിന് ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍
ന്യൂയോര്‍ക്ക് : മലയാളത്തിന്റെ ശിരസ്സുയര്‍ത്തിയ മലയാള ഭാഷയുടെ ക്ലാസ്സിക്കല്‍ പദവിക്ക് ഫൊക്കാനാ വനിതാ ഫോറത്തിന്റെ ആശംസകള്‍ അര്‍പ്പിക്കുന്നതായി ഫൊക്കാനാ ദേശീയ വനിതാ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട് അറിയിച്ചു. അമ്മ മലയാളത്തിന് ഇനി ശ്രേഷ്ഠ ഭാഷയുടെ പൊന്‍കിരീടം ലഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസിയുടെ മനസ്സാണ് ആനന്ദിക്കുന്നത് ്. മലയാളത്തിന്റെ കാലപ്പഴക്കത്തിനും, മലയാള പൈതൃകത്തിനും, ഇനി മറുചോദ്യമില്ലാത്ത ആനന്ദമാണ് ഉണ്ടാകുക.

മലയാള ഭാഷയുടെ ഉന്നതിക്കും ശ്രേഷ്ഠതയ്ക്കും വേണ്ടി ഫൊക്കാനാ പോലെയുള്ള സംഘടനകള്‍ വര്‍ഷങ്ങളായി യത്‌നിക്കുന്നു. നാടും വീടും ഉപേക്ഷിച്ച് പ്രവാസഭൂമിയിലെത്തിയവര്‍ക്ക് മലയാളഭാഷ ശ്രേഷ്ഠ ഭാഷയാണ്. ഈ അസുലഭ സന്ദര്‍ഭം മലയാളിക്ക് സമ്മാനിച്ച കേന്ദ്രസര്‍ക്കാരിനും കേരളഗവണ്‍മെന്റിനും നന്ദി അ
റിയിക്കുന്നു.
അമ്മ മലയാളത്തിന് ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക