Image

ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്വം: ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്

അനില്‍ പെണ്ണുക്കര Published on 24 May, 2013
ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്വം:  ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്
ചിക്കാഗോ : മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്വമാണെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍, നയരൂപീകരണം ഇവയെല്ലാം കാര്യക്ഷമമായി നടന്നെങ്കില്‍ മാത്രമേ മലയാളത്തിന് ശേഷ്ഠത ലഭിക്കൂ.

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിനുവേണ്ടി ശ്രമിച്ച ഭാഷാ പണ്ഢിതര്‍, എഴുത്തുകാര്‍, കേരള സര്‍ക്കാര്‍, കവികള്‍ എന്നിവരോട് മലയാളി സമൂഹം കടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഒരു ചെറിയ കോണില്‍ മലയാളത്തിനു വേണ്ടി ജീവിക്കുകയും സമര്‍പ്പിക്കുകയും ചെയ്ത ഒരു ജനതയാണ് അമേരിക്കന്‍ മലയാളി സമൂഹം എന്നും ഫോമായുടെ ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ എന്ന പദ്ധതി ഏറ്റവും മനോഹരമായി ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത് മലയാളത്തിന്റെ പുണ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്വം:  ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക