ചിക്കാഗോ : നമ്മുടെ മലയാളത്തിന് ക്ലാസിക്കല്‍
പദവി ലഭിക്കുമ്പോള്‍ മധുരം മലയാളത്തെ വരും തലമുറ നുണഞ്ഞിറക്കണമെന്ന്
ഫൊക്കാനയുടെ യൂത്ത് ഫോറം ദേശീയ ചെയര്‍മാന്‍ എബിറാന്നി അറിയിച്ചു.
2010 മുതല്‍ തുടങ്ങിയ മലയാളികളുടെ അദ്ധ്വാനത്തിന് ഫലം കാണുമ്പോള്‍ പ്രവാസി
മലയാളികള്‍ക്കായി ശ്രേഷ്ഠ മലയാളത്തിന്റെഭാഗമായി നല്ല മലയാളം ക്ലാസുകള്‍
കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഭാഷയെ മറന്നു
കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനം ഉണ്ടാകണം. അതിനായി
ഫൊക്കാനാ യുവജന നേതൃത്വം വേണ്ടതെല്ലാം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ദേശീയ
ചെയര്‍മാന്‍ എബി റാന്നി കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയുടെ ഭാഷയ്ക്ക് ഒരു ഡോളര്‍ പദ്ധതി ഇന്ന് ലോകശ്രദ്ധയില്‍ വരുവാനുള്ള
കാരണം ആ പദ്ധതിയിലെ ശ്രേഷ്ഠതയാണ്. മലയാള ഭാഷ ശ്രേഷ്ഠ ഭാഷയാകുമ്പോള്‍
ധന്യമാകുന്നത് ഫൊക്കായും ഭാഷയ്‌ക്കൊരു ഡോളറുമാണ്.
മലയാളിക്ക് നിയതമായ ഒരു ചരിത്രവും സംസ്‌കാരവുമുണ്ടാകാന്‍ മലയാളം ശ്രേഷ്ഠഭാഷ
ആകുന്നതോടുകൂടി സാധിക്കും. ഭാഷയെ നലനിര്‍ത്തുവാനും തലമുറകളിലേക്ക്
കൈമാറുവാനും ഫൊക്കാന പോലെയുള്ള സംഘടനകള്‍ അതിനായി പരിശ്രമിക്കുകയും വേണം.