അറ്റ്‌ലാന്റ : അമേരിക്കന്‍ മലയാളി ബിനോയ്
ചെറിയാനും കുടുംബത്തിനും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന
അവഹേളനങ്ങളില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അറ്റലാന്റ
ഘടകം പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്
പ്രസിഡന്റ് ലെജി അലക്‌സാണ്ടര്‍ കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണനു നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വാര്‍ത്ത അയച്ചത് : എബി മക്കപ്പുഴ