വാഷിംഗ്ടണ്‍: യുഎസ് അപ്പീല്‍ കോടതി ജഡ്ജിയായി ശ്രീകാന്ത് ശ്രീനിവാസന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. സെനറ്റില്‍ ഹാജരായിരുന്ന 97 പേരും ശ്രീകാന്തിന്റെ നിയമനത്തെ ഐകകണ്‌ഠേന അംഗീകരിച്ചു. ഇതോടെ യുഎസിലെ രണ്ടാമത്തെ പരമോന്നത നീതിപീഠമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട് കോടതി ജഡ്ജിയാവുന്ന ആദ്യ ദക്ഷിണേഷ്യക്കാരനെന്ന ബഹുമതിയും ശ്രീനിവാസന് സ്വന്തമായി. . യുഎസ് നീതിന്യായ രംഗത്ത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഇത്രയും ഉയര്‍ന്ന പദവിയില്‍ എത്തുന്നത്. പുതിയൊരു തുടക്കം എന്നാണ് ശ്രീകാന്തിന്റെ നിയമനത്തെ പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്. 46 കാരനായ ശ്രീകാന്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഒബാമ, അദ്ദേഹം അമേരിക്കയ്ക്ക് ഒരു മാര്‍ഗദര്‍ശിയായിരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് പദവിയിലേക്ക് ശ്രീനിവാസിനെ പ്രസിഡന്റ് ഒബാമ നാമനിര്‍ദേശം ചെയ്തത്. 2012 ജൂണ്‍ 11നാണ് ശ്രീകാന്തിനെ ജഡ്ജിയായി നോമിനേറ്റ് ചെയ്തുകൊണ്ട് ഒബാമ സെനറ്റിന്റെ അംഗീകാരത്തിന് വിട്ടത്. എന്നാല്‍ സെനറ്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സമയമായതിനാല്‍ നോമിനേഷന്‍ 2013 ജനുവരി രണ്ടിന് ഒബാമയുടെ പക്കലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ജനുവരി മൂന്നിന് നാമനിര്‍ദേശം വീണ്ടും സെനറ്റിന് അയക്കുകയായിരുന്നു.ചണ്ഡിഗഢില്‍ ജനിച്ച ശ്രീനിവാസന്‍ നിലവില്‍ യുഎസ് സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിക്കുകയാണ്. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി പ്രതിവര്‍ഷം നൂറില്‍ത്താഴെ കേസുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിംഗ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010ല്‍ കമ്പനിവിട്ടു.'Trailblazer' 'Sri' Srinivasan creates history as top US judge
By Arun Kumar (08:42)
Washington, May 24 (IANS) Chandigarh-born
"trailblazer" Indian-American legal luminary Srikanth 'Sri' Srinivasan
has made history with the US Senate unanimously confirming him as the
first South Asian judge on the powerful appeals court for the American
capital.
Srinivasan, 46, currently principal deputy solicitor
general of the US, was Thursday confirmed by the Senate by a 97 to 0
vote, as a judge on the US Court of Appeals for the District of Columbia
Circuit, often called the nation's second-highest court.
"Pleased"
at the unanimous confirmation of his nominee "the first one to this
important court in seven years," President Barack Obama said "Sri is a
trailblazer who personifies the best of America."
"Born in
Chandigarh, India, and raised in Lawrence, Kansas, Sri spent nearly two
decades as an extraordinary litigator before serving" in his current
job, Obama noted predicting, "Now he will serve with distinction on the
federal bench."
"Sri will in fact be the first South Asian
American to serve as a circuit court judge in our history," he said as
he pressed the Senate to act quickly to fill the three remaining
vacancies on the appeals court "as well as other
vacancies across the country".
The
11-member court has been operating with just seven judges - four
Republican and four Democratic nominees - throughout Obama's tenure.
The
influential Washington Post described Srinivasan's confirmation as
significant for Obama "hoping to shift the conservative tilt of the
court, which is poised to rule on several key elements of his
second-term agenda in
the months ahead."
In fact like many
other analysts Post noting that four of the Supreme Court's current nine
justices served on the DC Circuit suggested "With the vote, Srinivasan
also becomes a front-runner to be nominated for a Supreme Court vacancy
should one arise in the next three years."
For USA Today "It was
just the latest chapter in a stellar legal career that has taken the
46-year-old litigator known as "Sri" to a seat on the nation's second
most powerful court - and given him instant buzz as a potential Supreme
Court justice himself."
Even before his 18-0 approval by Senate
Judiciary Committee last month, the New Yorker suggested: "The stakes in
this nomination are clear: if Srinivasan passes this test and wins
confirmation, he'll be on the Supreme Court before President Obama's
term."
Ian Millhiser, a senior constitutional policy analyst at
the Centre for American Progress Action Fund agreed that "Srinivasan may
indeed emerge as a leading candidate for the Supreme Court."
"In
the mean time," he suggested there were "ten potential Democratic
Supreme Court nominees who aren't named 'Sri'". Among them, he named
California's Indian-African-American Attorney General Kamala Harris, and
Indian-American Neal Kumar Katyal, whom Srinivasan succeded.
Srinivasan's
family immigrated to the US when he was four. He grew up in Lawrence,
Kansas, where his father was a mathematics professor at the University
of Kansas, and his mother taught at the Kansas City Art Institute.
He
received his BA with honours and distinction in 1989 from Stanford
University and his JD with distinction in 1995 from Stanford Law School,
where he was elected to Order of the Coif and served as an editor of
the Stanford Law Review.
He received the Attorney General's Award
for Excellence in Furthering US National Security in 2003 and the
Office of the Secretary of Defence Award for Excellence in 2005.
(Arun Kumar can be contacted at arun.kumar@ians.in)
കാലിഫോര്‍ണിയയില്‍ ഭൂചലനം: നാശനഷ്ടമില്ലകാലിഫോര്ണിയ: കാലിഫോര്‍ണിയയില്‍ ഭൂചലനം. വടക്കന്‍ കാലിഫോര്‍ണിയയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കാന്യോണ്ടം നഗരത്തിന് രണ്ടു കിലോമീറ്റര്‍ വടക്ക് -വടക്കുകിഴക്കു മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല.ബോസ്റ്റണ്‍ സ്‌ഫോടനം; ചെച്‌നിയന്‍ വംശജനെ വധിച്ചുവാഷിംഗ്ടണ്: ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനവുമായി ബന്ധമുണെ്ടന്നു സംശയിക്കുന്ന ചെച്‌നിയന്‍ വംശജനെ ചോദ്യംചെയ്യലിനിടെ അക്രമാസക്തനായതിനെത്തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നു. 27 വയസുള്ള ഇബ്രാഹിം തൊടാഷേവ് ആണു കൊല്ലപ്പെട്ടത്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വച്ചായിരുന്നു സംഭവം. ഇബ്രാഹിം തൊടാഷേവ് നേരത്തെ ബോസ്റ്റണിലാണു ജീവിച്ചിരുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബോസ്റ്റണ്‍ സ്‌ഫോടനക്കേസ് പ്രതി ടാമര്‍ലന്‍ സര്‍നേവിനെ ഇയാള്‍ക്കു പരിചയമുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. 2011-ല്‍ ബോസ്റ്റണില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൊല്ലപ്പെട്ടതില്‍ തനിക്കുള്ള പങ്ക് ഇബ്രാഹിം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സര്‍നേവിന്റെ സുഹൃത്തായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നു ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനത്തിനിടെയുണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. ചെച്‌നിയന്‍ സഹോദരങ്ങളായ ടാമര്‍ലനും ജോകറുമാണ് ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നു. ടാമര്‍ലന്‍ കൊല്ലപ്പെട്ടെങ്കിലും ജോകറിനെ പോലീസ് ജീവനോടെ പിടികൂടി.ഇന്ത്യന്‍ ബാലന്‍ നാഷണല്‍ ജിയോഗ്രഫി ബീ ജേതാവ് വാഷിംഗ്ടണ്‍: നാഷണല്‍ ജിയോഗ്രഫി സൊസൈറ്റി നടത്തുന്ന നാഷണല്‍ ജിയോഗ്രഫി ബീ മത്സരത്തില്‍ ഇന്ത്യന്‍ ബാലന് അഭിമാനാര്‍ഹമായ വിജയം. മാസാച്യുസെറ്റ്‌സില്‍ താമസിക്കുന്ന പന്ത്രണ്ടുകാരനായ സാത്‌വിക് കാര്‍ണിക് ആണ് മറ്റു രാജ്യക്കാരെ ബഹുദൂരം പിന്തള്ളി ജേതാവായത്. ഭൂമിശാസ്ത്രം ആസ്പദമാക്കിയുള്ളതായിരുന്നു ചോദ്യങ്ങള്‍. ഭൂമിയുടെ മധ്യത്തില്‍നിന്ന് ഏറ്റവും അകലെയുള്ള പ്രദേശം ഇക്വഡോറിലെ ചിംബോറാസോയാണെന്നു കൃത്യമായി ഉത്തരം നല്‍കിയാണ് കാര്‍ണിക് കിരീടത്തില്‍ മുത്തമിട്ടത്. തെക്കേ ഇന്ത്യയില്‍നിന്നുള്ളവരാണ് കാര്‍ണികിന്റെ കുടുംബം. ദീര്‍ഘകാലമായി ഇവര്‍ അമേരിക്കയിലാണു താമസം. 25000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പാണ് കാര്‍ണിക്കിന് സമ്മാനം. നാഷണല്‍ ജിയോഗ്രഫിക് സൊെസെറ്റിയില്‍ ആജീവനാന്ത മെമ്പര്‍ഷിപ്പും കാര്‍ണിക്കിനു സ്വന്തമായി.നാസയുടെ ഉപഗ്രഹം ഭൂമിയുടെ വിശാലചിത്രം പകര്ത്തിഫ്ളോറിഡ: ഭൂമിയുടെ വിശാലദൃശ്യം നാസയുടെ ഉപഗ്രഹം പകര്‍ത്തി. റഷ്യ മുതല്‍ ദക്ഷിണാഫ്രിക്കവരെ 9000 കിലോമീറ്റര്‍ ഉള്‍പ്പെടുന്നതാണ് ഈ പനോരമ ചിത്രം. കഴിഞ്ഞ ഏപ്രില്‍ 13 ന് ലാന്‍ഡ്‌സാറ്റ് ഡേറ്റ കണ്ടിന്യൂറ്റി മിഷന്‍ ഉപഗ്രഹം ഭൂമിക്കു മുകളില്‍ 705 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് ചിത്രമെടുത്തത്. അതിന് 20 മിനിറ്റോളം വേണ്ടിവന്നു. ചെങ്കടലിന്റെ ഏതാനും ഭാഗങ്ങളൊഴിച്ചാല്‍ ചിത്രത്തിലെ 9000 കിലോമീറ്ററും തുടര്‍ച്ചയായ കരപ്രദേശമാണ്.ഭൂ വിസ്തൃതിയുടെ 70 ശതമാനവും വെള്ളമാണെന്നിരിക്കെ, ഇത്രയും െദെര്‍ഘ്യത്തില്‍ കരപ്രദേശം ചിത്രത്തില്‍ പകര്‍ത്തല്‍ കടുത്ത വെല്ലുവിളിയായിരുന്നു. 56 ചിത്രങ്ങള്‍ ഒന്നോടൊന്നു ചേര്‍ത്ത ഈ പനോരമയ്ക്ക് ദ ലോങ് സ്വാത് എന്നാണു നാസ പേരു നല്‍കിയിരിക്കുന്നത്.സൗരോര്‍ജ വിമാനം ആദ്യ ദീര്‍ഘദൂര യാത്ര നടത്തിഅരിസോണ: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ ദീര്‍ഘദൂര യാത്ര നടത്തി. അരിസോണയില്‍ നിന്നു ഡാലസിലേക്കാണു വിമാനം പറന്നത്. 17 മണിക്കൂറാണു സമയം. സ്വിസ് പൈലറ്റുമാരായ ബെന്റാന്‍ പിക്കാഡ്, ആന്ദ്രെ പോഷ്ബര്‍ഗ് എന്നിവരാണു സൗരോര്‍ജ വിമാനത്തിനു രൂപം നല്‍കിയത്. 2015ല്‍ ഭൂഗോളം ചുറ്റിയുള്ള യാത്രയ്ക്കു തയാറെടുക്കുകയാണു പിക്കാഡും പോഷ്ബര്‍ഗും. മേയ് മൂന്നാം തീയതിയാണു സൗരോര്‍ജ വിമാനം ആദ്യ പറക്കല്‍ നടത്തിയത്.ഡ്രോണ്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഒബാമ
വാഷിംഗ്ടണ്‍: പൈലറ്റില്ലാ വിമാന(ഡ്രോണ്‍) ആക്രമണങ്ങളെ ന്യായീകരിച്ച് പസിഡന്റ് ബറാക് ഒബാമ. തീവ്രവാദം നേരിടുന്നതിന് ഡ്രോണ്‍ അക്രമണങ്ങള്‍ അനിവാര്യമാണെന്നാണ് ഒബാമ പറഞ്ഞത്. ആക്രമണങ്ങളില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നത് ഒ!ഴിവാക്കാന്‍ പുതിയ മാര്‍ഗ നിര്‍ദശങ്ങളും ഒബാമ പുറത്തിറക്കി. വാഷിംഗ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേ!ഴ്‌സിറ്റിയിലെ പ്രസംഗത്തിലാണ് ഒബാമ, പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിച്ചത്. ഭീകരതക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധം നിര്‍ണായക ഘട്ടത്തിലാണെന്ന് പറഞ്ഞ ഒബാമ, ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അമേരിക്കക്കാരെ വേട്ടാടുമെന്ന് ഒബാമ പറഞ്ഞു. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്ന ആവര്‍ത്തിച്ച ഒബാമ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ് ജയില്‍ പൂട്ടാനുള്ള ശ്രമം വിജയിക്കാതെ പോയതെന്നും തുറന്നടിച്ചു.
ഇതിനിടെ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദശങ്ങളുടെ കരട് ഒബാമ ഭരണകൂടം പുറത്തിറക്കി. പാകിസ്താന്‍, യെമന്‍ എന്നിവടങ്ങളില്ലാത്ത ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിനായിരിക്കും എന്നതാണ് കരടിലെ നിര്‍ദശം. സി.ഐ.എ ആണ് പൈലറ്റില്ലാ വിമാന ആക്രമണങ്ങള്‍ നടത്തിയിരുന്നത്. ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്തിനിലും മറ്റും നിരവധി നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ആക്രമണങ്ങളെ ന്യായീകരിച്ച് ഒബാമ രംഗത്തുവന്നിരിക്കുന്നത്.