Image

റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2013
റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌
താമ്പാ: മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റേജ്‌ പെര്‍ഫോമറും, ഗായികയുമായ റിമി ടോമിയും, കാണികളെ കുടുകുടെ ചിരിപ്പിക്കുന്ന കോമഡിയുടെ മികവുറ്റ അവതാരകനുമായ രമേഷ്‌ പിഷാരടിയും അവതരിപ്പിക്കുന്ന സ്റ്റേജ്‌ ഷോ താമ്പായില്‍ മെയ്‌ 31-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7.30-ന്‌ അരങ്ങേറും. അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ പരിപാടി താരാ ആര്‍ട്‌സ്‌ ആണ്‌ അമേരിക്കയിലെത്തിക്കുന്നത്‌. താമ്പായിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക്‌ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ചിക്കാഗോയിലും, ഡാലസിലും, ഹൂസ്റ്റണിലും കാണികളെ ആനന്ദത്തിലാറാടിച്ച റിമി ടോമി ഷോയുടെ ടിക്കറ്റുകള്‍ക്ക്‌ ആവശ്യക്കാര്‍ ഏറിക്കൊണ്ടിരിക്കുകയാണ്‌. റിമി ടോമിയോടും രമേഷ്‌ പിഷാരടിയോടുമൊപ്പം വിവേകാനന്ദന്‍, പ്രദീപ്‌ ബാബു, സുബി സുരേഷ്‌ തുടങ്ങിയവരും ഷോയില്‍ പങ്കെടുക്കുന്നു. അമേരിക്കയില്‍ 2013-ലെത്തിയ ഏറ്റവും ആകര്‍ഷണീയമായ സ്റ്റേജ്‌ഷോ എന്ന പ്രത്യേകതയും, ആസ്വാദകരുടെ അഭിപ്രായ സര്‍വ്വെയില്‍ നിന്നും ഈ ഷോ നേടിയെടുക്കുകയുണ്ടായി. കാണികളെ സംഗീതത്തിന്റേയും ചിരിയുടേയും ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന ഈ ഷോ ഏറ്റവും മികച്ചതാണെന്നതില്‍ സംശയമില്ല.

ഷോയില്‍ ചോദ്യത്തിന്‌ ശരിയുത്തരം നല്‍കുന്നവര്‍ക്ക്‌ മലയാളം ഐപി ടിവി രണ്ടുമാസത്തെ സൗജന്യ വരിക്കാരാക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), പ്രദീപ്‌ മരുത്തപറമ്പില്‍, തരുണ്‍ മേനോന്‍, ഗോകുല്‍, ബിനോദ്‌. ടിക്കറ്റുകള്‍ക്ക്‌ athmatampa.com സന്ദര്‍ശിക്കുക.
റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌
റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌

റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌

റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌

റിമി ടോമി- രമേഷ്‌ പിഷാരടി ഷോ താമ്പായില്‍ മെയ്‌ 31-ന്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക