ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ കേരളാ അസോസിയേഷന്റെ (കല) നേതൃത്വത്തില്‍ മലയാളി
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജൂണ്‍ 15-ന് ഗാനത്തിന്റേയും
നൃത്തത്തിന്റേയും മത്സരങ്ങളുടെ കലോത്സവം നടക്കും. കലയുടെ പ്രസിഡന്റ് ജോണ്‍
മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ മത്സരങ്ങളുടെ ക്രമീകരണങ്ങള്‍
നടത്തിവരുന്നു.
ജൂണ്‍ 15-ന് ഹോളിവുഡിലെ നോര്‍ത്ത് ഹോളിവുഡ്
ഹൈസ്കൂളിലാണ് (North Hollywood High School, 5231 ColfaseAve, North Hollywood,
CA 91601) മത്സരങ്ങള്‍ അരങ്ങേറുന്നത്. നൃത്ത ഇനങ്ങളായ ഭരതനാട്യം, (സിംഗിള്‍),
സിനിമാറ്റിക് (ഗ്രൂപ്പ്) എന്നിവയില്‍ മലയാളികളെ കൂടാതെ എല്ലാ ഇന്ത്യക്കാര്‍ക്കും
പങ്കെടുക്കാവുന്നതാണ്. സംഗീതം (സിംഗിള്‍) മത്സരവിഭാഗത്തില്‍ മലയാള സിനിമാഗാനങ്ങള്‍
മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രജിസ്ട്രേഷനും കൂടുതല്‍
വിവരങ്ങള്‍ക്കും താഴെപ്പറയുന്ന കലോത്സവ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
അന്‍ജു മാത്യൂസ് (949 282 8062), ബെറ്റ്സി (818 585 9190), ബിനീഷ്
ജോസഫ് (201 344 7329), ബിജു പൗലോസ് (818 497 1161), ഫിറോസ് മുസ്തഫ (310 463
9143), ജിയോ മുരിക്കന്‍ (909 532 1968), ജാസ്മിന് (949 500 4616), കവിത (909 900
6780), മനു വര്‍ഗീസ് (818 307 7998), ശബരി ഗിരീഷ് (626 376 6418), സന്ധ്യ ഷിനോജ്
(661 312 5422), വിനോദ് ബാഹുലേയന് (818 399 0638), ശ്രീ ലാല്‍ (773 326 5312).