-->

America

ആനന്ദിനു വേണ്ടി കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തനം ശക്തം

മാത്യു മൂലേച്ചേരില്‍ പ്രോംറ്റ് ന്യൂസ്

Published

on

ന്യൂയോര്‍ക്ക്: കെട്ടിച്ചമച്ച കേസുകള്‍ കൊണ്ടും പ്രതിവാദത്തിന്റെ ദുര്‍ബലതകൊണ്ടും ദീര്‍ഘനാള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആനന്ദ് ജോണിന്റെ മോചനം ലക്ഷ്യമാക്കി തമ്പിയാന്റണിയുടെ നേതൃത്വത്തില്‍ അനേകരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കാലിഫോര്‍ണിയയില്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ -ന്റെ (ജെ.എഫ്.എ) പ്രവര്‍ത്തനം ശക്തമാക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

എ.സി ജോര്‍ജ്ജ് മോഡറേറ്ററായി ഈശ്വര പ്രാര്‍ഥനയോടുകൂടി തുടങ്ങിയ14-മത് ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സില്‍ നാലു വിഷയങ്ങളായിരുന്നു പ്രധാനമായുണ്ടായിരുന്നത്. ഓക്കലഹോമയില്‍ ചുഴലിക്കാറ്റിനാല്‍ ജീവനും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചവരെ പ്രാര്‍ഥനയില്‍ അനുസ്മരിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് രജ്ഞിനി ഹരിദാസിനാല്‍ മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ബിനോയി ചെറിയാന്‍ ചെരിപുറത്തിന്റെ അറസ്റ്റിനെ യോഗം അപലപിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വകുപ്പ് മന്ത്രിമാര്‍ക്കും മറ്റു നേതാക്കള്‍ക്കും അധികാരികള്‍ക്കും പരാതികള്‍ അയയ്ക്കുവാനും ഭാവിയില്‍ രജ്ഞിനി ഹരിദാസിനെപ്പോലെയുള്ളവരുടെ പൊതുവേദികള്‍ ബഹിഷ്കരിക്കുവാനും തീരുമാനിച്ചു.

ആനന്ദ് ജോണ്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളടങ്ങുന്ന കേസിന്റെ ജഡ്ജ്മെന്റ് രേഖകളുടെ കോപ്പി രവീന്ദ്രന്‍ നാരായണന്റെ ശ്രമഫലമായി ഇപ്പോള്‍ ജെ.എഫ്.എ യുടെ കൈകളിലുണ്ട്. അതിലെ ചിലവിവരങ്ങളുടെ സ്വകാര്യത നിമിത്തം അത് പൊതുവിലവതരിപ്പിക്കുന്നതിന് നീയമതടസ്സമുള്ളതിനാല്‍ വിവരങ്ങളറിയുവാന്‍ താത്പര്യമുള്ളവര്‍ തോമസ് കൂവള്ളൂര്‍, ചെറിയാന്‍ ജേക്കബ്, രവീന്ദ്രന്‍ നാരായണന്‍ എന്നിവരുമായി ബന്ധപ്പെടുക.

തുടര്‍ന്നു നടന്ന ജെ.എഫ്.എ സംഘടനാ ചര്‍ച്ചയില്‍ സംഘടനയുടെ നീയമാവലികള്‍ രൂപപ്പെട്ടുവരുന്നതായും അധികം താമസിയാതെ തന്നെ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ നിലവിലുള്ള ജെ.എഫ്.എ യുടെ വെബ് സൈറ്റ് പൂര്‍ണ്ണ രൂപത്തില്‍ അധികം താമസിയാതെ തന്നെ പ്രാവര്‍ത്തീകമാക്കുവാനും തീരുമാനമായി. ജെ.എഫ്.എ സഹായ നിധിയിലേക്ക് ഡൊണേറ്റ് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അതിനുള്ള സൗകര്യം ജെ.എഫ്.എ വെബ് സൈറ്റില്‍ ഉണ്ട്. മറ്റ് സംഘടനകളെ അപേക്ഷിച്ച് ജെ.എഫ്.എ യുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുമെന്ന് നേതൃത്വം പറഞ്ഞു.

തോമസ് കൂവള്ളൂര്‍, സണ്ണി പണിക്കര്‍, ചെറിയാന്‍ ജേക്കബ്, രവീന്ദ്രന്‍ നാരായണന്‍, അലക്സ് വിളനിലം കോശി, തോമസ് ടി. ഉമ്മന്‍, യു.എ. നസീര്‍, തോമസ് ഒളിയാങ്കുന്നേല്‍, ഏബ്രഹാം തോമസ്, ഫിലിപ്പ് തോമസ്, എലിസബേത്ത് ഫിലിപ്പ്, ജോയിച്ചന്‍ പുതുക്കുളം, മാത്യു മൂലേച്ചേരില്‍, സിബി ഡേവിഡ്, രാജ് സദാനന്ദന്‍, ജോജോ തോമസ്, ജോര്‍ജ്ജ് തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സ് എല്ലാ ചൊവ്വാഴ്ച്ചയുംpm (EST) നാണ് നടക്കുന്നത്. വിളിക്കേണ്ട നമ്പര്‍ 1- 605-475-4700 കോഡ് : 1093904

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ : 9144095772, ചെറിയാന്‍ ജേക്കബ്:8476819901 എ.സി. ജോര്‍ജ്ജ്: 2817419465

http://www.jfaamerica.com

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

The underlying destructive forces of the Indian economy (Sibi Mathew)

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More