ഒക്കലഹോമ ഒക്കലഹോമ സംസ്ഥാനത്തെ മൂര്‍
കൗണ്ടിയിലൂണ്ടായ ചുഴലി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം
ഇരുപത്തിനാലാണെന്ന് ഒക്കലഹോമ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍
നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 51 പേര്‍ മരിച്ചു
എന്നുള്ളതായിരുന്നു പ്രഥമ നിഗമനം. ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍
രണ്ടുതവണ ആവര്‍ത്തിച്ചു എണ്ണിയതിലുള്ള തെറ്റായിരുന്നു ഇതെന്നും അധികൃതര്‍
വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരവും പുറത്തുവിട്ടിട്ടുണ്ട്. ഇവരില്‍ 9
പേര്‍ കുട്ടികളാണ്. 200 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 2400
വീടുകള്‍ പൂര്‍ണ്ണമായോ, ഭാഗീകമായോ തകര്‍ന്നിട്ടുണ്ട്. ഈ സിറ്റിയിലെ
ആകെയുള്ള 55,000 ജനസംഖ്യയില്‍ 10,000 പേര്‍ ദുരന്തത്തെ തുടര്‍ന്ന് മാറി
പോയതായും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടു ബില്യന്‍
ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
ഒക്കലബാമയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് പുറത്തുവിട്ട ഊര്‍ജ്ജത്തിന്റെ അളവു
ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബ് പുറത്തു വിട്ടതിനേക്കാള്‍ 8
മുതല്‍ 600 ഇരട്ടിയാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ നിഗമനം.
ഒക്കലഹോമയുടെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതിനും,
ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും,
സഹകരണം നല്‍കുന്നതിനും ഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫോളിനും, മൂര്‍ മേയര്‍
ഗ്ലെന്‍ ലൂയിസും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.okstrongok.org