Image

പ്രവാസി മാര്‍ത്തോമാ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്‌സ് പ്രസിദ്ധീകരണം ആരംഭിച്ചു

പി.പി.ചെറിയാന്‍ Published on 23 May, 2013
പ്രവാസി മാര്‍ത്തോമാ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്‌സ് പ്രസിദ്ധീകരണം ആരംഭിച്ചു
ന്യൂയോര്‍ക്ക് : കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭ വിശ്വാസികളെ പരസ്പരം കോര്‍ത്തിണക്കുന്നതിനും, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന യുവതലമുറയില്‍ മാര്‍ത്തോമാ സഭയെ കുറിച്ചും, പിന്തുടരുന്ന വിശ്വാസാചാരങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഫോക്കസ് പ്രവാസി മാര്‍ത്തോമാ ഓണ്‍ ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചതായി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗ്ഗീസ് അറിയിച്ചു. ഏപ്രില്‍ അവസാനം ആരംഭിച്ച ഓണ്‍ലൈന്‍ മാഗസിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വായനക്കാര്‍ പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ബൈബിളിനെ ആധാരമാക്കി പ്രശസ്തരായ എഴുത്തുക്കാരുടെ ലേഖനങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫോക്കസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും അവസരമുണ്ട്.

http://issuu.com/diasporafocus/does/focusapril2013 എന്ന വെബ്‌സൈറ്റില്‍ നിന്നും ഈ മാഗസിന്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലാല്‍ വര്‍ഗ്ഗീസ് -972-788-0777
പ്രവാസി മാര്‍ത്തോമാ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്‌സ് പ്രസിദ്ധീകരണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക