Image

റവ.ഡോ.ജോസഫ്‌ പാംപ്ലാനിയില്‍ നയിക്കുന്ന വിശ്വാസവര്‍ഷ ധ്യാനം മെയ്‌ 24 മുതല്‍ 27വരെ

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2013
റവ.ഡോ.ജോസഫ്‌ പാംപ്ലാനിയില്‍ നയിക്കുന്ന വിശ്വാസവര്‍ഷ ധ്യാനം മെയ്‌ 24 മുതല്‍ 27വരെ
ന്യൂജേഴ്‌സി: പ്രഗത്ഭ ബൈബിള്‍ പണ്‌ഢിതനും, ദൈവശാസ്‌ത്രജ്ഞനും, വാഗ്മിയുമായ റവ.ഡോ. ജോസഫ്‌ പാംപ്ലാനിയില്‍ നയിക്കുന്ന വിശ്വാസവര്‍ഷ കുടുംബ നവീകരണധ്യാനം `ഫെയ്‌ത്ത്‌ ഫയര്‍ 2013' മെയ്‌ 24-ന്‌ വെള്ളിയാഴ്‌ച മുതല്‍ മെയ്‌ 27-ന്‌ തിങ്കളാഴ്‌ച വരെ ന്യൂജേഴ്‌സിയിലെ കേര്‍ണിയിലുള്ള ന്യൂവാര്‍ക്ക്‌ ആര്‍ച്ച്‌ ഡയോസിസ്‌ യൂത്ത്‌ റിട്രീറ്റ്‌ സെന്ററില്‍ നടത്തപ്പെടുന്നു.

ആഗോള കത്തോലിക്കാസഭയുടെ വിശ്വാസവര്‍ഷ ആചരണത്തോടനുബന്ധിച്ച്‌ ചിക്കാഗോരൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ പ്രത്യേക ആഗ്രഹപ്രകാരം നടത്തപ്പെടുന്ന റീജിയണല്‍ റിട്രിറ്റ്‌ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറോ മലബാര്‍ ദേവാലയങ്ങളിലെ കുടുംബാംഗങ്ങളെയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

വിശ്വാസത്തില്‍ അടിയുറച്ച്‌ ക്രസ്‌തീയ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട്‌ ചേര്‍ന്നുനിന്നു കൊണ്ട്‌ കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യം വെച്ച്‌ നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ കുട്ടികള്‍, മുതിര്‌ന്നവര്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ച്‌ എന്നിങ്ങനെ പ്രത്യേകം ക്ലാസുകള്‍ ഉണ്ടായിരിക്കും.

നാളെയുടെ വാഗ്‌ദാനങ്ങളായനമ്മുടെ മക്കളുടെ ശോഭനമായ ഭാവിദൈവീകപദ്ധതിയനുസരിച്ച്‌ രൂപപ്പെടുത്തുവാനും, ബാല്യം മുതല്‍ ആഴമായ ദൈവസ്‌നേഹത്തില്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെകുട്ടികളില്‍ രൂപപ്പെടുത്തികൊടുക്കുന്നതിനും ഉദ്ദേശിച്ചുള്ള പ്രത്യേക ക്ലാസുകളാണ്‌ കുട്ടികള്‍ക്ക്‌ ഒരുക്കിയിരുന്നത്‌.

ധ്യാന സമയങ്ങളില്‌ ബേബിസിറ്റിംഗും ഒരുക്കും.നാലുദിവസം നീണ്ടുനില്‍ക്കുന്ന വിശ്വാസവര്‍ഷ കുടുംബനവീകരണധ്യാനചടങ്ങുകള്‍ നോര്‍ത്ത്‌ അമേരിക്കന്‍ സിറോ മലങ്കര എക്‌സാര്‍ക്കേറ്റ്‌ അധ്യക്ഷന്‍ തോമസ്‌ മാര്‍ യൂസേബിയോസ്‌ ഉദ്‌ഘാടനം ചെയ്യും. മറ്റ്‌ പിതാക്കന്മാരുടെ സാന്നിധ്യം ധ്യാനപരിപാടികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കും.

വചനാധിഷ്‌ഠിതമായ പ്രബോധനങ്ങളിലൂടെയും, തീക്ഷണമായ പ്രാര്‍ത്ഥനകളിലൂടെയും വിശ്വാസികളുടെ മനസുകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പാവനാത്മാവില്‍ നിറച്ച്‌ വിശ്വാസികളെ കൂടുതല്‍ ശക്തരാക്കുവാന്‍ ഡോ. ജോസഫ്‌ പാംപ്ലാനിക്കുള്ള കഴിവ്‌ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്‌. വ്യക്തിജീവിതത്തിലും, കുടുംബങ്ങളിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന്‌ പ്രദാനം ചെയ്യുവാനും പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ്‌ സഭയ്‌ക്കും, സമൂഹത്തിനും കുടുംബത്തിനും നല്ല ജനതയാകുവാന്‍ എല്ലാകുടുംബങ്ങളേയും ഇ ൗ ധ്യാനപരിപാടികളിലേക്ക്‌ സാദരംക്ഷണിക്കുന്നതായി ചിക്കാഗോ രൂപതയുടെ വിശ്വാസവര്‍ഷ പരിപാടികളുടെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ കടുകപ്പള്ളില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ഫാ. തോമസ്‌ കടുകപ്പിള്ളില്‍ (908 837 9484), പോള്‍ കോട്ടയ്‌ക്കല്‍ (818 297 9696), ഫാ.തദേവൂസ്‌ അരവിന്ദത്ത്‌ (845 490 9307), ഫാ.ജോസ്‌ കണ്ടത്തിക്കുടി (201 681 6021), ഫാ.ലിഗോറി ഫിലിപ്പ്‌ (516 505 7940), ഫാ.അഗസ്റ്റിന്‍ പലായ്‌ക്കപ്പറമ്പില്‍ (215 464 4008), ഫാ.ജോസഫ്‌ നടുവിലേക്കുറ്റ്‌ (860 247 4549), കുര്യന്‍ നെല്ലിക്കുന്നേല്‍ (732 618 2117), ജോസഫ്‌ പെരുമ്പായില്‍ (732 547 9180), മോനാജി തോമസ്‌ (516 302 5492), മാത്യു കൈരന്‍ (908 642 0685).

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
റവ.ഡോ.ജോസഫ്‌ പാംപ്ലാനിയില്‍ നയിക്കുന്ന വിശ്വാസവര്‍ഷ ധ്യാനം മെയ്‌ 24 മുതല്‍ 27വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക