താമ്പാ: സീറോ മലബാര്‍ സഭയുടെ തലവനും, മാര്‍പാപ്പയെ തെരഞ്ഞെടുത്ത നൂറുപേരില്‍
ഒരാളുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്
താമ്പായില്‍ സ്വീകരണം നല്കുന്നു. വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി അമേരിക്ക
സന്ദര്‍ശിക്കുന്ന കര്‍ദിനാളിന് മെമ്മോറിയല്‍ ഡേയിലാണ് സെന്റ് ജോസഫ് പള്ളിയില്‍
സ്വീകരണം നല്‍കുന്നത്. മെയ് 27-ന് രാവിലെ 9 മണിക്ക് പള്ളിയില്‍ എത്തുന്ന
പിതാവ് ദിവ്യബലിയ അര്‍പ്പിക്കുന്നതും തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍
നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതുമാണ്.
എല്ലാവരും ചടങ്ങില്‍
പങ്കെടുത്ത് വിജയപ്രദമാക്കണമെന്ന് വികാരി ഫാ. ജോര്‍ജ് മാളിയേക്കല്‍ പ്രത്യേകം
അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ജിമ്മി
ചക്കാലയ്ക്കല്‍, ഔസേപ്പച്ചന്, ബിജു, ജോസഫ് വര്‍ക്കി, കോര്‍ഡിനേറ്റര്‍മാരായ ഷാജി
ജോസഫ്, ഷാജു ഔസേഫ് എന്നിവരുമായി ബന്ധപ്പെടുക.