Image

ഈഷ കാറിന് 50,000 ഡോളറിന്റെ ഇന്റല്‍ ഫൗണ്ടേഷന്‍ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്

പി.പി.ചെറിയാന്‍ Published on 21 May, 2013
ഈഷ കാറിന് 50,000 ഡോളറിന്റെ ഇന്റല്‍ ഫൗണ്ടേഷന്‍ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്
വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സാററ്റോഗയില്‍ നിന്നുള്ള ഈഷ കെറിന് കഴിഞ്ഞ ആഴ്ച ഫോനിക്‌സില്‍ നടന്ന വാര്‍ഷീക ഇന്റല്‍ സയന്‍സ് ഫെസ്റ്റില്‍ നടന്ന സയന്റിഫിക്ക് മത്സരത്തില്‍ 50,000 ഡോളറിന്റെ ഇന്റല്‍ ഫൗണ്ടേഷന്‍ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചു.
30 സെക്കന്റിനുള്ളില്‍ സെല്‍ഫോണ്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിനാണ് അവാര്‍ഡ്.

സാധാരണ 1000 തവണ മാത്രം ചാര്‍ജ്ജ് ചെയ്യാവുന്ന സെല്‍ഫോണ്‍ ബാറ്ററി ഈഷ വികസിപ്പിച്ചെടുത്ത ഉപകരണം വഴി 10,000 റീസൈക്കിളിങ്ങ് വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

ഈഷ ഉപയോഗിക്കുന്ന സെല്‍ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ്ജ് വളരെ വേഗം കുറഞ്ഞു പോകുകയും, വീണ്ടും റീചാര്‍ജ്ജ് ചെയ്യുന്നതിന് കൂടുതല്‍ സമയം എടുക്കുകയും ചെയ്യുന്നതാണ് ഈഷയെ ഈ ഉപകരണം വികസിപ്പിച്ചെടുക്കുന്നതിന് പ്രേരിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു കാര്‍ ബാറ്ററിയും എളുപ്പം റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നും ഈ ഗവേഷണ വിദ്യാര്‍ത്ഥി അവകാശപ്പെട്ടു. കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ ചേരുന്നതിനാണ് ഈഷയുടെ തീരുമാനം.
ഈഷ കാറിന് 50,000 ഡോളറിന്റെ ഇന്റല്‍ ഫൗണ്ടേഷന്‍ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്
ഈഷ കാറിന് 50,000 ഡോളറിന്റെ ഇന്റല്‍ ഫൗണ്ടേഷന്‍ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്

Eisha Khare

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക