Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ഡാലസ് ഒരുങ്ങുന്നു.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 May, 2013
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ഡാലസ് ഒരുങ്ങുന്നു.
ഡാലസ് : സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ഡാലസ് ഒരുങ്ങുന്നു. മെയ് 25, 26 (ശനി, ഞായര്‍) തീയതികളിലാണ് ഡാളസിലെ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. കര്‍ദ്ദിനാള്‍ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ്, കര്‍ദിനാള്‍ പദവികളിലെത്തിയ ശേഷം ഡാളസിലെ ഇടവകകളിലുള്ള ആദ്യ സന്ദര്‍ശനമാണിത്.

ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ 9.30ന് എത്തുന്ന കര്‍ദിനാളിനു സഭാവിശ്വാസികള്‍ വന്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഇടവകയില്‍ നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണത്തിലും സ്ഥൈര്യലേപനത്തിലും മാര്‍ ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

26നു ഞായറാഴ്ച രാവിലെ 9.30നു സെന്റ് കോപ്പേല്‍ അല്‍ഫോണ്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന ആദ്യ കുര്‍ബാന സ്വീകരണത്തിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തു മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണത്തിലും തുടര്‍ന്ന് പങ്കെടുക്കും. വിശ്വാസികളുടെ നേതൃത്വത്തില്‍ ഇരു ഇടവകകളിലും വന്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ ഡോ. ആന്റണി കൊള്ളന്നൂരും കര്‍ദിനാളിനൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ഡാലസ് ഒരുങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക