ഓര്‍ത്തഡോക്സ് ഗ്രാമത്തിനു 50 ഏക്കര്‍ ഭൂമി മാറ്റി വയ്ക്കും
ചാര്‍ളി പടനിലം Published on 20 May, 2013
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ
നേരിടുവാന്‍ മലങ്കര സഭ സുശക്തമാക്കണം എന്ന ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ
അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രപൊലീത്തയുടെ സുധീരമായ ആഗ്രഹത്തിന്
മലങ്കര സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക
പോതുയോഗത്തിന്റെ അംഗീകാരം.
ഭദ്രാസനത്തിന്റെ നാനാ മുഖമായ വികസനത്തിനായി ഹൂസ്റ്റണില്‍ 100 ഏക്കറില്‍
ഭദ്രാസന ആസ്ഥാനം, വര്‍ഷങ്ങള്ലായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത
ഓര്‍ത്തഡോക്സ് വിശ്വാസികളുടെ വാര്‍ധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി
ഓര്‍ത്തോഡോക്സ് ചാപ്പല്‍, ലൈബ്രറി, റിട്ടയര്‍മെന്റു കമ്മ്യുണിറ്റി ഹോം,
എന്നിവ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഓര്‍ത്തഡോക്ള്‍സ് ഗ്രാമം എന്ന
മെത്രാപോലീതയുടെ ആശയം മലങ്കര സഭാ മക്കളോടുള്ള അദ്ദേഹത്തിന്റെ കരുതല്‍
വ്യക്തമാക്കുന്നതാണ്. അതിനായി 50 ഏക്കര്‍ ഭൂമി മാറ്റി വക്കണം എന്ന
നിര്‍ദേശം അഭിമാനത്തോടെയാണ് അമേരിക്കയിലെ ഓര്ത്തഡോക്ള്സ്വിശ്വാസികള്
സ്വീകരിക്കുന്നത്.
അതുപോലെ തന്നെ വളര്‍ന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ
വിശ്വാസത്തില്‍ വളര്‍ത്തേണ്ട ആവശ്യകത മെത്രപൊലീത്ത തിരിച്ചറിയുന്നു.
അതിനായി വെക്കേഷന് കാലഘട്ടങ്ങളില്‍ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ
താമസിപ്പിച്ചു വിശ്വാസ പഠനകേന്ദ്രം ആരംഭി ക്കണം എന്നതാണ് മെത്രപൊലീത്തയുടെ
മറ്റൊരു സ്വപ്ന പദ്ധതി.
ആധുനിക കാലഘട്ടത്തില്‍ ചിലകുടുംബങ്ങളിലെങ്കിലും വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന
തകര്‍ച്ച മെത്രപൊലീത്തയെ അസ്വസ്ഥമാക്കുന്നു. അതിനെ നേരിടുവാനായി സഭാ
മക്കളെ ഒരുക്കിയെ മതിയകായുള്ളൂ എന്ന തിരിച്ചറിവാണ് പ്രീ /
പോസ്റ്റ്മാരിറ്റല് കൗന്സില്ങ് സെന്റര്‍, യുവതീ യുവാക്കള്‍ക്കായുള്ള
ഒറിയെഷന് സെന്റര്‍ എന്നിവ ഭദ്രാസന കേന്ദ്രത്തില്‍ വിഭാവനം
ചെയ്യുന്നുണ്ട്.
വിശ്വസികള്‍ക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെന്ഷനില് നിന്നെല്ലാം മാറി
സമാധാന അന്തരീക്ഷത്തില്‍ നല്ല കാലാവസ്ഥയില്‍ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ
താമസിക്കുവാനുള്ള സൗകര്യം ക്രമീകരിക്കുവാന്‍ പുതിയ ഭദ്രാസന ആസ്ഥാനത്
സൗകര്യം ഒരുക്കുവാന്‍ ആഗ്രഹിക്കുന്നു.
സഭയിലെ അധ്യാധ്മിക സംഘടനകള്‍ക്ക് ക്യാമ്പുകള്‍ നടത്താനുള്ള സൌകര്യയം ,
കോണ്‍ഫ്രന്‍സുകള്‍ എന്നിവ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന
കേന്ദ്രത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.
സന്യാസ ജീവിതത്തില്‍ താല്പര്യ മുള്ള വൈദീകര്ക്കയി ഒരു സമ്പൂര്‍ണ
മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാകചാര്യത്തില് ആവശ്യമായ വൈദീക പഠന
കേന്ദ്രം എന്നിവയും ഭദ്രാസന ത്തിന്റെ ഭാവി പരിപാടികളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ വാങ്ങിക്കുന്ന പുതിയ സ്ഥലത്തുള്ള 7175 സ്കയര്‍ ഫീറ്റുള്ള
മനോഹരമായ ഇരുനില കെട്ടിട സമുച്ചയം അരമനക്കായി ഉപയോഗിക്കാവുന്നതാണ്.
വിപുലമായ ഓഫീസ്, 6 ബെഡ് റൂമുകള്‍ , ആറ് ബാത്ത് റൂമുകള്‍, 8 എയര്‍
കണ്ടിഷനുകള്‍, തുടങ്ങി എല്ലാ അത്യാധുനിക സൌകര്യങ്ങളോട് കൂടിയതാണ്. കൂടാതെ 3
ബെഡ് റൂമുകളോട് കൂടിയ മറ്റൊരു ഗസ്റ്റു ഹൌസ്, വലിയ ഹാള്‍ എന്നിവ അടങ്ങുന്ന
മറ്റു 2 കെട്ടിടങ്ങളും ഉള്‍പ്പെട്ടതാണ്.
ഭദ്രാസന വിഹിതമായി ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം ഭദ്രാസനത്തിലെ
വൈദീകക്ഷേമ പദ്ധതികള്‍ക്കായി മാറ്റിവക്കുവാന്‍ തയ്യാറാണ് എന്ന
മെത്രപൊലീത്തയുടെ പ്രഘ്യാപനം കരഘോഷത്തോടെയാണ് ഭദ്രാസന പൊതുയോഗ അംഗങ്ങള്‍
സ്വീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ഈ സഭയുടെ വളര്‍ച്ചയ്ക്ക് സുധീരമായ
നേതൃത്വം നല്കിയ വൈദീകരുടെ സേവനം വിലപ്പെട്ടതാണ്. 25 വര്‍ഷം
പൂര്‍ത്തിയാക്കിയ വൈദീകരെ അനുമോദിചുകൊണ്ട് മെത്രൊപൊലീത്ത ആദരവുകള്‍
നേര്‍ന്നു.
അമേരിക്കയിലെ ഡിട്രോയിറ്റു സെന്റു തോമസ്ഓര്ത്തഡോക്ള്സ്ദേവാലയത്തില്
കൂടിയ മൂന്നുദിന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ വൈദീകരും സഭാ മാനേജിഗ്
കമ്മറ്റി അംഗങ്ങളും ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.
1934 ലെ മലങ്കര സഭാഭരണഘടനക്ക് വിധേയമായി ഭദ്രാസനപ്രവര്ത്തനങ്ങള്ക്ക്
ഉതകുന്ന ബൈലോ പൊതുയോഗം അംഗീകാരം നല്കി. ഭദ്രാസനത്തിലെ എല്ലാ പള്ളികളും
കൊണ്ഗ്രിഗേഷനുകളും അടുത്ത ഭദ്രാസന പൊതുയോഗത്തിന് മുന്‍പായി മലങ്കരസഭയുടെയും
ഭാദ്രസനത്ത്ന്റെയും ഭരണഘടനക്കും ബൈലോക്കും വിധേയമായി രജിസ്ടര്‍ ചെയ്തു
എന്നത് ഉറപ്പാക്കണമെന്ന് ഭദ്രാസന മേത്രപോലീത്തായോട് യോഗം ആവശ്യപ്പെട്ടു.
വിളംബര ഘോഷയാത്രയും ഭദ്രാസനദിന ആഘോഷവും പൊതുസമ്മേളനവും ഈ വര്‍ഷത്തെ
ഭദ്രാസനഅസംബ്ലിക്ക് വര്‍ണ്ണ പകിട്ടേകി.
ഭദ്രാസന സെക്രട്ടറി ഫാദര്‍.ജോയി പൈങ്ങോലില്‍, കൌണ്‍സില്‍ അംഗങ്ങളായ ഫാദര്‍
മാത്യൂസ്ജോര്ജു. ഫാദര്‍ ശ്ലോമോ ഐസക് ജോര്ജു, മിസ്റ്റര്‍ ചാര്‍ളി
വര്‍ഗ്ഗീസ്സ് പടനിലം, മിസ്റ്റര്‍ എല്സണ്സാമുവേല് , മിസ്റ്റര്‍ ജോര്‍ജ്ജ്
ഗീവര്‍ഗീസ്, ക്യപ്റ്റന്‍ ജൈസണ് വറുഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല