Image

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഒഐസിസി ജിദ്ദ പ്രസിഡന്റ് മജീദ് നഹ സാഹെബിനു സ്വീകരണം നല്‍കി

Published on 20 May, 2013
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഒഐസിസി ജിദ്ദ പ്രസിഡന്റ് മജീദ് നഹ സാഹെബിനു സ്വീകരണം നല്‍കി
ജിദ്ദ: കൂട്ടയ്മകള്‍ക്കേ ഫലപ്രദമായ സേവനം നല്‍കാന്‍ കഴിയൂ എന്നും ജനാധിപത്യത്തില്‍ നില നില്‍കുന്ന അഭിപ്രായ വ്യത്യാസം തിരമാലകള്‍ മായ്ക്കുന്ന എഴുത്തുകള്‍ പോലെയാകണമെന്നും സമൂഹ നന്മക്കായി ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കല്ലില്‍ കൊത്തിവച്ച വേദ വാക്യം ആയി പരിഗണിക്കണമെന്നും പുതിയ ഒഐസിസി ജിദ്ദ പ്രസിഡന്റ് അബ്ദുള്‍ മജീദ് നഹ സാഹെബ് അഭിപ്പ്രായപ്പെട്ടു. മലപ്പുറം ജില്ലാ ഒഐസിസി നല്‍കിയ സ്വീകരണ പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

മേയ് 17ന് (വെള്ളി) ഷരഫിയയില്‍ ടെസ്ടി ഹോട്ടലില്‍ ചേര്‍ന്ന യോഗം എ.പി. കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് പ്രയാസം വന്നപ്പോള്‍ പാര്‍ട്ടി ഏല്‍പിച്ച സ്ഥാനങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ച മജീദ് നഹയെ പ്രസംഗകര്‍ മുക്ത കണ്ഠം പ്രശംസിച്ചു. യോഗത്തില്‍ പ്രസിഡന്റ് ചുമതലയുള്ള മലപ്പുറം ജില്ല ഒഐസിസി വൈസ് പ്രസിഡന്റ് മാമദു പൊന്നാനി അധ്യക്ഷത വഹിച്ചു. 

ഒഐസിസി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുള്‍ റഹ്മാന്‍ കാവുങ്ങല്‍, കെ.ടി. എ. മുനീര്‍, റഷീദ് കൊളത്തറ, എന്നിവരും ഐസിസി സ്ഥാപക മെമ്പര്‍മാരായ ചെമ്പന്‍ അബാസ്, കോയക്കുട്ടി മൂന്നിയൂര്‍, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സോഷ്യല്‍ അബ്ദുള്‍ അസീസ് , പ്രിയദര്‍ശിനി ചെയര്‍മാന്‍ സി.എം. അഹമദ്, ഒഐസിസി ജിദ്ദ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം, റോയ് മാത്യു, ഉസ്മാന്‍ ഇരുമ്പുഴി, മുസ്തഫ പെരുവള്ളൂര്‍, സൈദലവി പട്ടാമ്പി, ചന്ദ്രിക ബ്യുറോ ലേഖകന്‍ സി.കെ. ശാകിര്‍, ജവഹര്‍ ബാല വേദി അധ്യക്ഷന്‍ ജിഹാദ് കരീം വാണിയമ്പലം എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. 

നേരത്തെ വിവിധ യൂണിറ്റുകളെ പ്രധിനിധീകരിച്ച് രാജ ശേഖരന്‍ അഞ്ചല്‍, കെ.പി. അബ്ദുള്‍ മജീദ് ചേരൂര്‍, നാസര്‍ ജമാല്‍, ഷംസു സി.സി. പെരുവള്ളൂര്‍ എന്നിവര്‍ പുതിയ ജിദ്ദ പ്രസിഡന്റിനെ ഖദര്‍ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് വര്‍ണ ശബളമായ കലാ പരിപാടികള്‍ അരങ്ങേറി. നദ ഫൈസല്‍, മൊഹമ്മദ് കുട്ടി അരിമ്പ്ര, ഫര്‍സാന, സ്വാതി കൃഷ്ണ, ആദില തൗഫീക്, ഹസന്‍ ആയക്കയം, നിസാര്‍ കുഞ്ഞാലി ഹാജി എ.പി., അബ്ദുള്‍ റഹ്മാന്‍ കാവുങ്ങല്‍ എന്നിവര്‍ വിവിധ ഗാനങ്ങളും എല്ലാ കലാകാരന്മാരും കൂടിയ സംഘ ഗാനവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക