അങ്കാറ: ടര്‍ക്കിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ പെട്ട് രണ്ട് ബ്രസീലിയന്‍ വിനോദസഞ്ചാരികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 65 ഉം 71 ഉം വയസുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ മരിച്ചത്.
രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പറന്നുയരവേ രണ്ടാമത്തെ ബലൂണിന്റെ ബാസ്കറ്റിലേക്ക് ഇടിച്ച ശേഷം ബലൂണ്‍ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ കപ്പഡോഷ്യയിലായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ടര്‍ക്കി സിവില്‍ ഏവിയേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലിനാണ് പ്രധാനമായും പരിക്കേറ്റത്.
2009 ലും ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ ഒരു ബ്രട്ടീഷ് വിനോദസഞ്ചാരി മരിക്കുകയും ഒന്‍പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.