റിയാദ് : റിയാദില്‍ ഹോട്ടലുകളിലും ബൂഫിയകളിലും മറ്റ് ഭക്ഷണശാലകളിലും മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ 247 ഹോട്ടലുകളും ബൂഫിയകളും അടപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വാഹനങ്ങളെല്ലാം വിദേശികളുടേതാണ്. ബത്ഹ, മലസ്, നസീം, റൗദ, അസീസിയ, നമാര്‍, ഷിഫ, അര്‍ക്ക, ഒലയ്യ, ഷുമൈസി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 37000 സ്ഥപനങ്ങളിലാണ് പരിശോധന നടത്തുന്നത്. ഇതിനായി 600 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണെ്ടന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
റിയാദ് മുനിസിപ്പല്‍ മേധാവി നല്കിയ നിര്‍ദേശപ്രകാരമാണു ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകളിലെ അടുക്കളകളും പാത്രങ്ങളും ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നു റഫ്രിജറേറ്ററുകളും പരിശോധിക്കുന്നുണ്ട്. പരിശോധനകളില്‍ പഴകിയ മാംസവും മത്സ്യവും പച്ചക്കറികളും പിടിച്ചെടുത്തു നശിപ്പിച്ചു. പരിശോധന റമസാന്‍ വരെ തുടരുമെന്നു റിയാദ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.