Image

രാജകാരുണ്യം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുക: നവയുഗം

Published on 17 May, 2013
രാജകാരുണ്യം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുക: നവയുഗം
ദമാം: നവയുഗം സാംസ്‌കാരിക വേദി അല്‍ അതീര്‍ യുണിറ്റ് സമ്മേളനം നവയുഗം കലാവേദി കണ്‍വീനര്‍ സലിം കൊല്ലം ഉദ്ഘാടനം ചെയ്തു. അനീഷ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുണിറ്റ് സെക്രട്ടറി രഞ്ജിത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്, എം.എ വാഹിദ് കാര്യറ എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുടമ ഹുറൂബ് ആക്കപ്പെട്ടതും നിതാഖാത്ത് മൂലം പദവി ശരിയക്കേണ്ടതും നാട്ടില്‍ പോകേണ്ടതുമായിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരകേന്ദ്രത്തില്‍ അപേക്ഷ നല്‍കുകയും പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ എംബസി ഓഫീസുമായി ബന്ധപ്പെട്ടു യാത്രാ രേഖകള്‍ കരസ്ഥമാക്കുകയും വേണം. ഇത്രയധികം പേരുടെ പദവി ശരിയാക്കാന്‍ രണ്ട് മാസം കാലാവധി വളരെ ചെറിയ കാലയളവാണ്, അത് മനസിലാക്കി എത്രയും പെട്ടന്നുതന്നെ വേണ്ടത് ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ പ്രവാസികളോട് ആവശ്യപ്പെട്ടു. ഏവര്‍ക്കും എല്ലാ സഹായങ്ങളും നല്‍കാന്‍ നവയുഗം സാംസ്‌കാരികവേദി സദാസന്നദ്ധമാണ്.

യുണിറ്റ് ഭാരവാഹികളായി അനീഷ് തങ്കപ്പന്‍ (രക്ഷാധികാരി), സുനില്‍ കുന്നിക്കോട് (പ്രസിഡന്റ്), ആര്‍. രഞ്ജിത് (സെക്രട്ടറി), അശോകന്‍ കുഞ്ഞ് (ട്രഷറര്‍), സന്തോഷ് കൃഷ്ണന്‍കുട്ടി (വൈസ് പ്രസിഡന്റ്), രഞ്ജിത് പന്തളം (ജോയിന്റ് സെക്രട്ടറി), റിയാസ് ഖാലിദ്, ഉണ്ണികൃഷ്ണന്‍ ആലപ്പുഴ, എ.ടി മധു, സുനീര്‍ ടി, ഖുര്‍ഷിദ്, രാജന്‍.കെ, സോമന്‍. എസ് (എക്‌സികൂട്ടിവ് അംഗങ്ങള്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. 

രാജന്‍ പ്രമേയം അവതരിപ്പിച്ചു. സോമന്‍.എസ് സ്വാഗതവും സുനില്‍ കുന്നിക്കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക