Image

കേസ്‌ നടത്താന്‍ വി.എസിന്‌ ക്രിമിനല്‍ സംഘങ്ങളുടെ മാസപ്പടി: കെ.പി.എ മജീദ്‌

Published on 08 September, 2011
കേസ്‌ നടത്താന്‍ വി.എസിന്‌ ക്രിമിനല്‍ സംഘങ്ങളുടെ മാസപ്പടി: കെ.പി.എ മജീദ്‌
മലപ്പുറം: മന്ത്രിമാര്‍ക്കെതിരെ വന്‍ തുക മുടക്കി പ്രമുഖരായ വക്കീലന്മാരെ ഉപയോഗിച്ച്‌ കേസ്‌ നടത്താന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‌ ക്രിമിനല്‍ സംഘങ്ങളുടെ മാസപ്പടി ലഭിക്കുന്നതായി മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ പ്രസ്‌താവിച്ചു.

വര്‍ഷങ്ങളായി ഉന്നതരായ പല വ്യക്തികള്‍ക്കെതിരെയും അച്യുതാനന്ദന്‍ കേസ്‌ നടത്തുന്നുണ്ട്‌. ഇതിലേക്കുള്ള പണത്തിനുവേണ്ടി ക്രിമിനല്‍ സംഘങ്ങള്‍ക്ക്‌ തലവനും മാര്‍ഗനിര്‍ദേശവുമായി പ്രവര്‍ത്തിക്കുകയാണ്‌ അച്യുതാനന്ദന്‍. സാമ്പത്തിക ക്രമക്കേടിനും ഭൂമി തട്ടിപ്പുകേസിലുള്‍പ്പെടെ നിരവധി തവണ പൊലീസ്‌ പിടിയിലായ ക്രിമിനലുകളാണ്‌ അദ്ദേഹത്തോടൊപ്പമുള്ളത്‌. ഇത്തരക്കാരില്‍നിന്ന്‌ ലഭിക്കുന്ന പണമാണ്‌ അദ്ദേഹത്തിന്‍െറ സാമ്പത്തിക ഉറവിടമെന്ന്‌ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണോ എന്ന്‌ സി.പി.എം വെളിപ്പെടുത്തണമെന്നും മജീദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക