Image

ഡല്‍ഹി സ്‌ഫോടനം: മരണം 12 ആയി, 5 പേര്‍ കസ്റ്റഡിയില്‍

Published on 08 September, 2011
ഡല്‍ഹി സ്‌ഫോടനം: മരണം 12 ആയി, 5 പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 12 ആയി. ഇതുമായി ബന്ധപ്പെട്ട്‌ 5 പേരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത്‌ വരുന്നതായി ആഭ്യന്തര മന്ത്രാലയ സെക്രട്ടറി യു.കെ ബെന്‍സല്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആദ്യം ഇമെയില്‍ സന്ദേശമയച്ച കാശ്‌മീരിലെ കിഷ്‌ത്‌വാറിലുള്ള ഇന്റര്‍നെററ്‌ കഫേ ഉടമയും മറ്റ്‌ മൂന്ന്‌ പേരും യു.പി സ്വദേശിയുമാണ്‌ എന്‍.ഐ.എയുടെ കസ്‌ററഡിയിലുള്ളത്‌.

രണ്ട്‌ ടെലിവിഷന്‍ ചാനലുകള്‍ക്ക്‌ ലഭിച്ച പാകിസ്ഥാന്‍ ആസ്ഥാനമായ ഹുജി അയച്ചതെന്ന്‌ കരുതപ്പെടുന്ന ഇമെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരെ കസ്‌ററഡിയിലെടുത്തത്‌..

ഇതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക്‌ ദേശീയ അന്വേഷണ ഏജന്‍സി അഞ്ചു ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക