Image

എം.ഒ.എച്ച് ഫാറൂഖ് കേരള ഗവര്‍ണറായി ചുമതലയേറ്റു

Published on 08 September, 2011
എം.ഒ.എച്ച് ഫാറൂഖ് കേരള ഗവര്‍ണറായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവര്‍ണറായി എം.ഒ.എച്ച് ഫറൂഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ചലമേശ്വര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

എം.ഒ.എച്ച് ഫറൂഖിനെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ അറിയിപ്പു വായിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. കേരളത്തിന്റെ പത്തൊന്‍പതാമത്തെ ഗവര്‍ണറാണ് ഫാറൂഖ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക