Image

ബാബാ രാംദേവിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേസെടുത്തു

Published on 01 September, 2011
ബാബാ രാംദേവിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേസെടുത്തു
ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിനെതിരേയും അദ്ദേഹത്തിന്റെ ട്രസ്റ്റിനെതിരേയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേസെടുത്തു. വിദേശ നാണയവിനിമയച്ചട്ടം ലംഘിച്ചതിനാണ്‌ കേസ്‌. അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ സാമ്പത്തികസഹായം സ്വീകരിച്ചതിന്റെ തെളിവുകള്‍ ഡയറക്ടറേറ്റിന്‌ ലഭിച്ചിട്ടുണ്ട്‌.

ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്ട്‌ (ഫെമ) അനുസരിച്ചാണ്‌ കേസെടുത്തിരിക്കുന്നത്‌. പതഞ്‌ജലി ട്രസ്റ്റിന്റെയും ദിവ്യജ്യോതി മന്ദിര്‍ ട്രസ്റ്റിന്റെയും ഓഫീസുകളില്‍ നിന്ന്‌ ക്രമക്കേട്‌ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ബ്രിട്ടനില്‍ നിന്ന്‌ ഏഴു കോടി രൂപ രാംദേവ്‌ സ്വീകരിച്ചിതായും എന്‍ഫോഴ്‌സ്‌മെന്റിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക