മലപ്പുറം: തനിക്കെതിരേ ആരോപണമുന്നയിച്ച വിക്കിലീക്ക്സ് 'വീക്ക്
ലീക്ക്സ്'ആയിരിക്കുകയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോപണങ്ങള്‍ക്ക് മന്ത്രി എം.കെ മുനീര്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കരിപ്പൂര്‍
വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
മന്ത്രി.
കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫ് പ്രവര്‍ത്തകരെ സംരക്ഷിച്ചുവെന്ന്
എം.കെ. മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്സ് രേഖകള്‍ കഴിഞ്ഞദിവസം
പുറത്തുവന്നിരുന്നു. എന്‍ .ഡി.എഫ് പോലുള്ളവ ലീഗിലേക്കു കടന്നു കയറുന്നതു
ചെറുക്കണമെന്ന് 99 ല്‍ പാര്‍ട്ടി തീരുമാനമെടുത്തതാണെന്നും എന്നാല്‍,
കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള 'വിശ്വാസ്യതയില്ലാത്ത നേതാക്കള്‍ സ്വാര്‍ത്ഥ
താല്പര്യങ്ങള്ക്കായി എന്‍ .ഡി.എഫിനെ സംരക്ഷിക്കുകയാണെന്നും എം.കെ. മുനീര്‍
പറഞ്ഞതായാണ് ചെന്നൈയിലെ യു.എസ് കോണ്‍സലേറ്റില്‍ നിന്ന് യു.എസ് വിദേശകാര്യ
വകുപ്പിലേക്ക് അയച്ച കേബിള്‍ സന്ദേശത്തില്‍ പറയുന്നത്.
ഇതിനിടെ മന്ത്രി
പി.കെ കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി
എം.കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്സ് രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍
ഇരുവരും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്
ആവശ്യപ്പെട്ടു.