അബുദാബി: വ്രതശുദ്ധിയാല്‍ തേച്ചുമിനുക്കിയ വിശ്വാസത്തിന്റെ നിറവില്‍ യുഎഇയില്‍
ഈദുല്ഫിത്ര് ആഘോഷിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പൗരപ്രമുഖരും
പ്രവാസികളും പ്രാര്‍ഥനകളിലും ആഘോഷങ്ങളിലും പങ്കു ചേര്‍ന്നു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നമസ്കാരത്തില്‍ പങ്കുകൊണ്ടു. ഷെയ്ഖ് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്, ഷെയ്ഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്, ഷെയ്ഖ് ഹസ്സ ബിന്‍ സായദ് അല്‍ നഹ്യാന്,ഷെയ്ഖ് സയീദ് ബിന്‍ സായദ് അല്‍ നഹ്യാന് തുടങ്ങിയ രാജകുടുംബാംഗങ്ങളും ഉന്നത ഭരണാധികാരികളും മന്ത്രിമാരും ഉദ്യോഗസ്ഥരും കിരീടാവകാശിക്കൊപ്പം പ്രാര്‍ഥനയ്ക്കെത്തി.
പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ ഉപദേഷ്ടാവ് അലി അല്‍ ഹാഷിമി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ക്കും എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും ദൈവാനുഗ്രഹമുണ്ടാകാന്‍ അദ്ദേഹം പ്രാര്‍ഥിച്ചു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബര്‍ദുബായ് ഈദ്ഗാഹില്‍ നമസ്കാരത്തില്‍ പങ്കെടുത്തു. ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ്ല് മക്തൂ്ം ഫൗണ്ടേഷന് ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ രാജകുടുംബാംഗങ്ങളും വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. അല്‍ഷെയ്ഖ് ഒമര്‍ അല്‍ ഖതീബ് നേതൃത്വം നല്കി.
ഷാര്‍ജയില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ ബദിയ ഗ്രൗണ്ടില്‍ നമസ്കാരത്തില്‍ പങ്കെടുത്തു. ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി തുടങ്ങിയവരും ഷെയ്ഖ്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം നമസ്കാരത്തില്‍ പങ്കെടുത്തു. അല്‍ ഷെയ്ഖ് യൂസഫ് ഹസന് അല്‍ ഹമാദി നമസ്കാരത്തിനു നേതൃത്വം നല്കി.
അജ്മാനില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുവൈമി ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുവൈമി പള്ളിയില്‍ ഈദ് നമസ്കാരം നടത്തി. കിരീടാവകാശി ഷെയ്ഖ് അമ്മര്‍ ബിന്‍ ഹുമൈദ് അല്‍ നുവൈമി, വാണിജ്യ വിഭാഗം മേധാവി ഷെയ്ഖ് അഹമദ് ബിന്‍ ഹുമൈദ് അല്‍ നുവൈമി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും നമസ്കാരത്തില്‍ പങ്കെടുത്തു. അല്‍ ഷെയ്ഖ് ഹുസൈന് മൗവീന് അല്‍ ഹൊസൈനി നേതൃത്വം നല്കി.
ഫുജൈറയില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഡൗണ്ടൗണ് ഫുജൈറ ഈദ്ഗാഹില്‍ നമസ്കാരത്തില്‍ പങ്കെടുത്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, വ്യവസായ സാമ്പത്തിക വിഭാഗം തലവന്‍ ഷെയ്ഖ് സാലേ ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ഷെയ്ഖ് അഹമദ് സലിം അല്‍ കിന്ദി നമസ്കാരത്തിനു നേതൃത്വം നല്കി.
ഉമ്മുല്‍ ഖുവൈനില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍മുല്ല ഷെയ്ഖ് സായിദ് പള്ളിയില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. കിരിടാവകാശി ഷെയ്ഖ് റാഷിദ് ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍ മുല്ലയും രാജകുടുംബാംഗങ്ങളും ഇബ്രാഹിം അല്‍ മന്‍സൂരി നേതൃത്വം നല്കിയ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു.
റാസല്‍ഖൈമയില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഖുസമിലെ ഈദ് മുസല്ലയില്‍ നമസ്കാരത്തില്‍ പങ്കെടുത്ത. കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും മറ്റു രാജകുടുംബാംഗങ്ങളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. അഹമ്മദ് മുഹമ്മദ് അല്‍ ഷെഹി പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്കി.
അല്‍ഐനില്‍ കിഴക്കന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധികളായ ഷെയ്ഖ് സയീദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാനും ഷെയ്ഖ് ഹസ്സ ബിന്‍ തഹ്നൂന് അല്‍ നഹ്യാനും സഖറിലെ ഈദ്ഗാഹില്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല