Image

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ആഗോള സമ്മേളനം കോട്ടയത്ത്‌ നടന്നു

Published on 31 August, 2011
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ആഗോള സമ്മേളനം കോട്ടയത്ത്‌ നടന്നു
തിരുവനന്തപുരം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ആഗോള സമ്മേളനം നാടിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചാ വേദിയായി. പാര്‍ട്ടി നേതൃനിരയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ സജീവമായി നിന്നിരുന്നവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അത്‌ ഓര്‍മ പുതുക്കലുകളുടെ സംഗമ വേദികൂടിയായി മാറി. കോട്ടയം ഫെയര്‍മൗണ്‌ട്‌ ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം നടന്നത്‌.

വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ സജീവമായി നിന്നതിനു ശേഷം ജോലിക്കും പഠനത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കുടിയേറിയ പ്രവാസികളായ കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ കോട്ടയത്ത്‌ ഒത്തുചേര്‍ന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതൃനിരയെയും സാക്ഷിയാക്കിയായിരുന്നു സംഗമത്തിന്‌ തിരിതെളിഞ്ഞത്‌. പ്രവാസി കേരളാ കോണ്‍ഗ്രസ്‌- എം യുകെ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഷൈമോന്‍ തോട്ടുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്‌തു.

പ്രവാസികള്‍ നാടിന്റെ വികസനത്തിന്റെ ഭാഗഭാക്കാവുകയാണ്‌ കാലഘട്ടത്തിന്റെ ആവശ്യമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ കെ.എം.മാണി ചൂണ്‌ടിക്കാട്ടി. വിദേശങ്ങളില്‍ പോയി പണം സമ്പാദിക്കുന്നതിനു പുറമേ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും പ്രവാസികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഓസ്‌ട്രേലിയന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ റെജി പാറയ്‌ക്കന്‍ സ്വാഗതം ആശംസിച്ചു. ന്യൂസിലന്‍ഡ്‌ റീജിയണ്‍ പ്രസിഡന്റ്‌ ബിജോമോന്‍ ചേന്നാത്ത്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണീസ്‌ ആയിരുന്നു.

ജോസ്‌ കെ. മാണി എംപി, എംഎല്‍എമാരായ സി.എഫ്‌. തോമസ്‌, പ്രൊഫ. എന്‍ ജയരാജ്‌, ടി.യു. കുരുവിള, റോഷി അഗസ്റ്റിന്‍, തോമസ്‌ ഉണ്ണിയാടന്‍, മോന്‍സ്‌ ജോസഫ്‌, തോമസ്‌ ചാഴികാടന്‍ എക്‌സ്‌ എംഎല്‍എ, ജോയി എബ്രഹാം, അഡ്വ. ടി.പി. വിക്ടര്‍, ജോബ്‌ മൈക്കിള്‍, പ്രിന്‍സ്‌ ലൂക്കോസ്‌, ജയിംസ്‌ തെക്കനാടന്‍, ജോജി കുറത്തിയാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്‌, സജിമോന്‍ മഞ്ഞക്കടമ്പില്‍, ഷാജി പാമ്പൂരി, ജോസ്‌ പുത്തന്‍കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഎഇ ചാപ്‌റ്റര്‍ സെക്രട്ടറി ഡയസ്‌ ഇടിക്കുള കൃതജ്ഞത രേഖപ്പെടുത്തി.

ഷിക്കാഗോ യൂണിറ്റ്‌ പ്രസിഡന്റ്‌ ജയ്‌ബു കുളങ്ങര, അയര്‍ലന്‍ഡ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ രാജു കുന്നക്കാട്‌, ഗള്‍ഫ്‌ റീജിയണ്‍ പ്രസിഡന്റ്‌ എബ്രഹാം പി. സണ്ണി എന്നിവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. വിനോദ്‌ മാണി, എം.സി.ജോര്‍ജ്‌, റോബിന്‍ നോര്‍വിച്ച്‌, ഷിബു കീത്‌ലി, ഷിബു മാത്യു (യുകെ), ജോസ്‌ കാന്‍ബറ, സിബി സിഡ്‌നി, രാജന്‍ സിഡ്‌നി, ജിസ്‌ ബേബി, ബിജു കെ.എല്‍(ഇറ്റലി), എബിന്‍ ജോസ്‌ (ന്യൂസിലന്‍ഡ്‌) എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ആഗോള സമ്മേളനം കോട്ടയത്ത്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക